സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തോപ്പുംപടി സ്വദേശി യൂസഫ്(66) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി ഉയര്‍ന്നു.

ഇദ്ദേഹത്തെ ജൂണ്‍ 28ാം തിയതിയാണ് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ ന്യൂമോണിയ സാരമായി ബാധിച്ചിരുന്നു. കൊവിഡ് ന്യൂമോണിയ വൃക്കകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിരുന്നു. ഇദ്ദേഹത്തിന് പ്രമേഹവും ഉണ്ടായിരുന്നു.

എറണാകുളം മാര്‍ക്കറ്റില്‍ നിന്ന് സമ്പര്‍ക്കം വഴിയാണ് ഇയാള്‍ക്ക് രോഗം പകര്‍ന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും മരുമകള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment