കണ്ണൂരില്‍ യുവാവ് റബ്ബര്‍ തോട്ടത്തില്‍ വെട്ടേറ്റ് മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണവം തൊടീക്കളത്ത് യുവാവിനെ വീടിനു സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തൊടീക്കളം യു.ടി.സി. കോളനിക്ക് സമീപം രേഷ്മ നിലയത്തില്‍ രാഗേഷാണ്(35)മരിച്ചത്. പരേതനായ മാവില രാഘവന്‍ നമ്പ്യാരുടെയും പദ്മിനിയുടെയും മകനാണ്.

ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം എന്ന് കരുതുന്നു. കൊലപാതക കാരണം വ്യക്തമല്ല. കണ്ണവം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ:ഷിജിന.മക്കള്‍: ചന്ദന, അഞ്ജന. സഹോദരങ്ങള്‍: രജീഷ്, രേഷ്മ. സംസ്‌കാരം പിന്നീട്.

FOLLOW US: pathram online

pathram:
Related Post
Leave a Comment