പ്രശസ്ത തെലുങ്ക് സംവിധായകന്‍ അജയ് ഭൂപതിയുടെ പേരില്‍ യുവതികളെ കെണിയില്‍ വിഴ്ത്താന്‍ ശ്രമം. പുതിയ ചിത്രത്തിനായി പുതുമുഖ നായികമാരെ തിരയുന്നു എന്ന രീതിയിലാണ് യുവതികളെ കുടുക്കാന്‍ ശ്രമം നടന്നത്. ചിത്രത്തില്‍ അവസരം നല്‍കുന്നതിനായി നഗ്‌ന ചിത്രങ്ങള്‍ അയക്കണം എന്ന ആവശ്യവുമായി അജയ് ഭൂപതിയുടെ പേരില്‍ വ്യജസന്ദേശം അയക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വ്യാജനെതിരെ അജയ് പരാതി നല്‍കി.
സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടികള്‍ പ്രതികരണവുമായി എത്തിയതോടെയാണ് സംഭവം തന്റെ ശ്രദ്ധയില്‍പെട്ടതെന്നും അജയ് പറയുന്നു. വാട്‌സാപ്പിലൂടെ നഗ്‌ന ചിത്രങ്ങള്‍ അയക്കാന്‍ അയാള്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടു. അജയ് ഭൂപതിയുടെ നിര്‍ദേശ പ്രകാരമാണെന്നും പെണ്‍കുട്ടികള്‍ക്ക് ലഭിച്ച സന്ദേശത്തില്‍ പറയുന്നു. സംഭവം വിവാദമായതോടെ അജയ് തന്നെയാണ് സൈബര്‍ െ്രെകം ഡിപ്പാര്‍ട്‌മെന്റില്‍ പരാതിയുമായി എത്തിയത്.
സംഭവത്തെ കുറിച്ച് അജയ് പറയുന്നത് ഇങ്ങനെ: ‘എന്റെ പേരില്‍ സ്ത്രീകളെ കബളിപ്പിക്കാന്‍ ശ്രമിച്ച വ്യാജനെതിരെ സൈബര്‍ െ്രെകമില്‍ പരാതി നല്‍കിയിട്ടുണ്ട്. വിശ്വസനീയമായ ഇടങ്ങളില്‍ നിന്നു മാത്രമേ എന്റെ ചിത്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം നടത്താറുള്ളൂ. ഇത്തരം സംഭവങ്ങള്‍ നടക്കുന്നതിനാല്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കെണികളില്‍ വീഴാതെ സൂക്ഷിക്കണം. പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നതിനായി നിരവധി ഫേക്ക് അക്കൗണ്ടുകള്‍ എന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലുള്ളതായി ശ്രദ്ധയില്‍പ്പെട്ടു. നേരത്തെയും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്.’
വ്യാജന്റെ നമ്പര്‍ അടക്കമാണ് അജയ് ഭൂപതി പരാതി നല്‍കിയിരിക്കുന്നത്. തെലുങ്ക് താരം വിജയ് ദേവരകൊണ്ടയുടെ പേരിലും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. യുവതികളില്‍ നിന്ന് പണം വാങ്ങിയതായും പരാതിയുണ്ട്. നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ കെണിയില്‍ അകപ്പെട്ടതായും വിവരം ലഭിച്ചു.
FOLLOW US PATHRAMONLINE
Leave a Comment