കോട്ടയത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: പൂവന്തുരുത്തില്‍ കോവിഡ്19 നിരീക്ഷണത്തിലിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു. പൂവന്തുരുത്ത് സ്വദേശി മധു(45)ആണ് മരിച്ചത്. ജൂണ്‍ 26ന് ദുബായില്‍നിന്നെത്തിയ ഇദ്ദേഹം വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

മധുവിന് ആസ്തമയും അപസ്മാരവും ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. മധുവിന്റെ സ്രവ സാമ്പിളുകള്‍ പരിശോധിക്കും. സ്രവ പരിശോധനാഫലം ലഭിച്ചതിനു ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂ.

pathram:
Related Post
Leave a Comment