കൊവിഡ് വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് എറണാകുളം ജില്ലാ കളക്ടര്‍

കൊച്ചി: കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ വ്യാജവാര്‍ത്തകള്‍ക്കെതിരെ മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. കൊവിഡ് വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും ഫോര്‍വേഡ് ചെയ്യരുതെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, കൊച്ചിയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് വ്യാപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതും ഉറവിടം കണ്ടെത്താന്‍ കഴിയാത്തതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കൊച്ചി നഗരസഭയിലെ ഏഴ് ഡി വിഷനുകളടക്കം ജില്ലയിലെ 24 കണ്ടെയ്ന്‍മെന്റ് സോണുകളുടേയും കവാടം പൊലീസ് പൂര്‍ണ്ണമായും അടച്ചു. കൊച്ചിയില്‍ ഇന്ന് വൈകുന്നേരത്തോടേ കൂടുതല്‍ ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കാന്‍ പൊലീസ് കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കി.

അതിനിടെ നെടുമ്പാശേരി വിമാനതാവളത്തിലെ ഒരു ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചു. കരിയാട് സ്വദേശിനിയായ ഇവര്‍ എയര്‍പോര്‍ട്ടിലെ പ്രീപെയ്ഡ് ടാക്സി കൗണ്ടറിലായിരുന്നു ജോലി ചെയ്തിരുന്നത്.

pathram:
Related Post
Leave a Comment