ചമ്പക്കര മാര്‍ക്കറ്റില്‍ പരിശോധന: അമ്പതോളം പേര്‍ അറസ്റ്റില്‍, മാര്‍ക്കറ്റ് അടച്ചിടുമെന്ന് മുന്നറിയിപ്പ്

കൊച്ചി: ചമ്പക്കര മാര്‍ക്കറ്റില്‍ പൊലീസിന്റെയും നഗരസഭയുടെയും പരിശോധന. കൃത്യമായി മാസ്‌ക് ധരിക്കാത്തവര്‍, കൂട്ടം കൂടി നിന്നവര്‍, വ്യക്തമായ കാരണങ്ങളില്ലാതെ മാര്‍ക്കറ്റില്‍ എത്തിയവര്‍ ഉള്‍പ്പെടെ അമ്പതോളം പേരെ കസ്റ്റഡിയിലെടുത്തു.

നഗരസഭാ സെക്രട്ടറി, കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മിഷണര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയ ഒരു കട ഡിസിപിയുടെ നേതൃത്വത്തില്‍ അടപ്പിക്കുകയും ചെയ്തു.

എറണാകുളത്ത് സമ്പര്‍ക്കും മൂലമുള്ള രോഗബാധ കൂടുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയാനായിരുന്നു പരിശോധന. രാവിലെ അഞ്ചരയ്ക്ക് ആരംഭിച്ച പരിശോധന ഒന്നര മണിക്കൂറോളം നീണ്ടു നിന്നു. ഇനിയും പരിശോധന തുടരുമെന്ന് ഡിസിപി ജി.പൂങ്കുഴലി പറഞ്ഞു. നിബന്ധന പാലിച്ചില്ലെങ്കില്‍ മാര്‍ക്കറ്റ് അടച്ചിടുമെന്നും മുന്നറിയിപ്പ് നല്‍കി

follow us pathramonlie

pathram:
Related Post
Leave a Comment