കടവന്ത്ര ഗിരിനഗറില്‍ ഒരു ഫ്‌ലാറ്റിലെ വീട്ടമ്മയ്ക്കു കോവിഡ് ; ഉറവിടം വ്യക്തമല്ല

കൊച്ചി : കടവന്ത്ര ഗിരിനഗറില്‍ ഒരു ഫ്‌ലാറ്റിലെ വീട്ടമ്മയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. പനിയും തൊണ്ടവേദനയുമായി കഴിഞ്ഞ ദിവസം ഇവര്‍ കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചെന്നിരുന്നു. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇന്നലെ രാത്രിയാണു പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല. ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമാരുമുള്‍പ്പെടെ 4 പേര്‍ ക്വാറന്റീനിലാണ്.

അതിനിടെ, കൊച്ചി നഗരത്തിലും ജില്ലയിലെ മറ്റു മാര്‍ക്കറ്റുകളിലും കര്‍ശന നടപടികളുമായി അധികൃതര്‍ രംഗത്തുണ്ട്. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച എറണാകുളം മാര്‍ക്കറ്റിലെ ആളുകളുടെ സ്രവ പരിശോധന തുടരുകയാണ്.

പ്രവേശന കവാടങ്ങളില്‍ ശക്തമായ പൊലീസ് സാന്നിധ്യവുമുണ്ട്. സുരക്ഷാ സംവിധാനങ്ങളില്ലാതെ ഇതര സംസ്ഥാന ചരക്കു വാഹനങ്ങളും െ്രെഡവര്‍മാരും ഉള്‍പ്പെടെ എത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു കൊച്ചി നഗരസഭാ സെക്രട്ടറി അറിയിച്ചു. നിയന്ത്രണങ്ങള്‍ പാലിക്കാതെ ആളുകളെ പ്രവേശിപ്പിച്ചാല്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടിയുണ്ടാകും.

follow us pathramonlie

pathram:
Related Post
Leave a Comment