ട്രിപ്പിള്‍ ലോക്ഡൗണ്‍: പൊലീസ് നിയോഗിച്ച വൊളന്റിയറെ പൊലീസ് തന്നെ തല്ലിച്ചതച്ചു

മലപ്പുറം: ട്രിപ്പിള്‍ ലോക്ഡൗണില്‍ ഭക്ഷ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാനായി നിയോഗിച്ച വൊളന്റിയറെ പൊലീസ് തല്ലിച്ചതച്ചു. ജില്ലാ ഭരണകൂടത്തിന്റെ തീരുമാന പ്രകാരം വെളിയങ്കോട് പഞ്ചായത്തും പൊലീസും നിയമിച്ച വൊളന്റിയര്‍ മുളുമുക്ക് കരുമത്തില്‍ രജിലേഷി (33) നാണ് പെരുമ്പടപ്പ് പൊലീസിന്റെ ലാത്തിയടിയേറ്റത്. ഇന്നലെ രാവിലെ 11ന് എരമംഗലത്താണ് സംഭവം. ര

പൊലീസ് നിര്‍ദേശ പ്രകാരം തുറന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് പലചരക്ക് സാധനങ്ങള്‍ വാങ്ങി ഓര്‍ഡര്‍ നല്‍കിയ വീട്ടിലേക്ക് പോകാനായി ബൈക്കില്‍ നില്‍ക്കുമ്പോഴാണ് പൊലീസ് ലാത്തി കൊണ്ട് അടിച്ചതെന്ന് രജിലേഷ് പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും കൂട്ടമായി എത്തി തല്ലുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വൊളന്റിയറെ മര്‍ദിച്ചതില്‍ പഞ്ചായത്ത് ഭരണസമിതി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. എന്നാല്‍, ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയതിനാണ് വൊളന്റിയറെ അടിച്ചതെന്ന് പൊലീസ് വിശദീകരിച്ചു. കഴിഞ്ഞ ദിവസം പെരുമ്പടപ്പ് പഞ്ചായത്ത് െ്രെഡവറെയും കുന്നംകുളത്തുനിന്ന് പരീക്ഷ കഴിഞ്ഞ വിദ്യാര്‍ഥികളുമായി വരികയായിരുന്ന വാഹനത്തിന്റെ െ്രെഡവറെയും പൊലീസ് അടിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

pathram:
Leave a Comment