പൊലീസുകാരന് കോവിഡ് ബാധിച്ചത് സമരക്കാരിൽ നിന്ന് ആവാമെന്ന് കടകംപള്ളി

തിരുവനപുരത്ത് പൊലീസുകാരന് കോവിഡ് ബാധിച്ചത് സമരക്കാരില്‍ നിന്നാവാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൊലീസുകാരന്‍ എല്ലാദിവസവും സമരക്കാരെ നേരിട്ടയാളാണ്. വീട്ടുകാര്‍ക്കോ , എ.ആര്‍ ക്യാംപിലെ മറ്റു പൊലീസുകാര്‍ക്കോ രോഗമില്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

കോവിഡ് രോഗികള്‍ കൂടിയതോടെ തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരന്‍റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 28 പൊലീസുകാരോട് ക്വാറന്‍റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കി. ഇവരുടെ സ്രവ പരിശോധന ഇന്ന് നടത്തും. കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കി. കൊച്ചി ചമ്പക്കര മാര്‍ക്കറ്റില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച അന്‍പതോളം പേരെ കസ്റ്റഡിയിലെടുത്തു. ഒരു കട പൂട്ടിച്ചു. പൊലീസും നഗരസഭാ അധികൃതരും ചേര്‍ന്നായിരുന്നു പരിശോധന. നിബന്ധന പാലിച്ചില്ലെങ്കില്‍ മാര്‍ക്കറ്റ് അടയ്ക്കുമെന്നാണ് മുന്നറിയിപ്പ്

Follow us on pathram online latest news

pathram desk 2:
Related Post
Leave a Comment