ആലപ്പുഴ : കോവിഡ് സ്ഥിരീകരിച്ച കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമായി 11 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ വ്യാപാരിയും ബന്ധുക്കളുമായി ഒരു കുടുംബത്തില്‍ രോഗമുള്ളവരുടെ എണ്ണം 16 ആയി. ഒരു കുടുംബത്തിലെ ഇത്രയധികം പേര്‍ ഒരുമിച്ചു രോഗബാധിതരാകുന്നതു സംസ്ഥാനത്ത് ആദ്യം.
കായംകുളത്തെ വ്യാപാരി ഗുരുതരാവസ്ഥയില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. നേരത്തെ ഇദ്ദേഹത്തിന്റെ ഭാര്യ, മകള്‍, മകന്‍, മരുമകള്‍ എന്നിവര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്നു. വ്യാപാരിയുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. കായംകുളം ചന്തയില്‍നിന്നു മീന്‍ വാങ്ങി കുറത്തികാട് പ്രദേശത്തു വില്‍പന നടത്തുന്നയാള്‍ക്കും രോഗം ബാധിച്ചിരുന്നു. കായംകുളം നഗരസഭയും തെക്കേക്കര പഞ്ചായത്തും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.
FOLLOW US PATHRAMONLINE
Leave a Comment