കോവിഡ് രോഗികൾ ഒരു കോടി പത്ത് ലക്ഷത്തിലേക്ക്; മരണം അഞ്ചേ കാല്‍ ലക്ഷത്തോളം

ലോകത്ത് ആകെ രോഗികള്‍ 1,10,31,515 ആയി. മരണം അഞ്ചേ കാല്‍ ലക്ഷത്തോടടുത്തു.. ആകെ മരണം 5,24,963. അമേരിക്കയില്‍ തന്നെയാണ് രോഗബാധിതര്‍ ഏറെ 28,37,681 ആയി അമേരിക്കയില്‍ രോഗബാധിതര്‍. മരണസംഖ്യ 1,31,503.

രാജ്യത്ത് പ്രതിദിന കോവിഡ് കണക്ക് ആദ്യമായി ഇരുപതിനായിരം കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 6, 25, 554 ആയി ഉയര്‍ന്നു. മരണസംഖ്യ പതിനെണ്ണായിരവും പിന്നിട്ടു. ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന്‍ ഒാഗസ്റ്റ് പതിനഞ്ചോടെ പുറത്തിറക്കാനുള്ള നീക്കം ഐസിഎംആര്‍ സജീവമാക്കി.

മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നതാണ് പ്രതിദിന കണക്കില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്താന്‍ കാരണം. 24 മണിക്കൂറിനിടെ 20,903 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 379 പേര്‍ മരിച്ചു. ആകെ മരണസംഖ്യ 18213 ആണ്. രോഗം ഭേദമാകുന്നവരുടെ പ്രതിദിന കണക്കും ആദ്യമായി 20,000 കടന്നു. രോഗമുക്തി നിരക്ക് 60.7 ശതമാനമായി ഉയര്‍ന്നു.

തദ്ദേശീയ വാക്സിനായ കോവാക്സിന്‍ ഒാഗസ്റ്റ് പതിനഞ്ചോടെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാക്സിന്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭാരത് ബയോടെക്കിന് ഐസിഎംആര്‍ കത്തയച്ചു. വാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അനുമതികള്‍ വേഗത്തിലാക്കാനും ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ നിര്‍ദേശിച്ചു. എന്നാല്‍ പരീക്ഷണങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചാകും വാക്സിന്‍റെ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് ഏപ്രില്‍ മുതല്‍ ഇതുവരെ 2.02 കോടി എന്‍95 മാസ്കുകള്‍ നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 1.18 കോടി പിപിഇ കിറ്റുകളും 6.12 കോടി ഹൈഡ്രോക്സി ക്ലോറോക്വീന്‍ മരുന്നുകളും അനുവദിച്ചു.

ഇന്ത്യയില്‍ നിര്‍മ്മിച്ച 11,300 വെന്‍റിലേറ്ററുകളും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയെന്നും കേന്ദ്രം വ്യക്തമാക്കി.

Follow us on Pathram online

pathram desk 2:
Related Post
Leave a Comment