ഈ മാസം അവസാനം നടക്കാനിരുന്ന മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതികൾ മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) സെപ്റ്റംബർ 13ലേക്കാണ് മാറ്റിയത്. ഈ മാസം 26ന് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്.
ജെഇഇ മെയിൻ പരീക്ഷ സെപ്റ്റംബർ ഒന്നു മുതൽ ആറു വരെ നടക്കും. ജെഇഇ അഡ്വാൻസ് സെപ്റ്റംബർ 27നും നടക്കുമെന്ന് മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു. ജൂലൈ 18 മുതൽ 23 വരെ ജെഇഇ മെയിൻ പരീക്ഷ നടത്താനാണ് നേരത്തെ തീരുമാനിച്ചത്.
Leave a Comment