ഏറ്റവും മികച്ച ഏകദിന താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെന്ന് മുന്‍ താരം വസീം ജാഫര്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, രോഹിത് ശര്‍മ്മ എന്നീ താരങ്ങളില്‍ ആരാണ് മികച്ച ഏകദിന ക്രിക്കറ്റര്‍ എന്ന ചോദ്യത്തിനാണ് ജാഫര്‍ മറുപടി നല്‍കിയത്. ക്രിക്ട്രാക്കറിനു നല്‍കിയ അഭിമുഖത്തിലാണ് ജാഫറിന്റെ പ്രതികരണം.
ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണിംഗ് പങ്കാളിയായി സച്ചിനെയാണോ സേവാഗിനെയാണോ എന്ന വേണമെന്ന ചോദ്യത്തിന് വീരേന്ദര്‍ സെവാഗിന്റെ പേരാണ് അദ്ദേഹം മറുപടിയായി നല്‍കിയത്. അദ്ദേഹം എന്റര്‍ടൈനര്‍ ആണെന്നായിരുന്നു ജാഫറിന്റെ പ്രതികരണം. സൗരവ് ഗാംഗുലിയാണ് അദ്ദേഹത്തിന്റെ ഇഷ്ട നായകന്‍. 2000നു ശേഷം ഗാംഗുലി ഇന്ത്യന്‍ ടീമിനെ രൂപപ്പെടുത്തിയെടുത്തതാണ് അദ്ദേഹം വിലയിരുത്തുന്നത്.
കഴിഞ്ഞ മാസം അദ്ദേഹം ഉത്തരാഖണ്ഡ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റിരുന്നു. ഒരു വര്‍ഷത്തേക്കാണ് താരം ടീമിനെ പരിശീലിപ്പിക്കുക. ഇടക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് അക്കാദമിയില്‍ ബാറ്റിംഗ് പരിശീലകനായിരുന്ന താരം ഇതാദ്യമായാണ് ഒരു ക്രിക്കറ്റ് ടീമിന്റെ പരിശീലക വേഷത്തില്‍ എത്തുന്നത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ജാഫര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 20000ഓളം റണ്‍സുകളുള്ള ജാഫറിന്റെ ബാറ്റിംഗ് ശരാശരി 51.42 ആണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏതാണ്ടെല്ലാ റെക്കോര്‍ഡുകളും അദ്ദേഹത്തിന്റെ പേരിലാണ്. ഏറ്റവുമധികം റണ്ണുകള്‍, ഏറ്റവുമധികം മത്സരങ്ങള്‍ തുടങ്ങിയ റെക്കോര്‍ഡുകളൊക്കെ ജാഫറിന്റെ പേരിലാണ്. കഴിഞ്ഞ സീസണില്‍ അദ്ദേഹം വിദര്‍ഭയെ നയിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ജാഫര്‍ 31 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 1944 റണ്‍സ് ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
follow us: PATHRAM ONLINE
Leave a Comment