സിപിഎം കഴിഞ്ഞാൽ ശക്തമായ പാർട്ടി കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം ആണെന്ന്…

സിപിഎം കഴിഞ്ഞാൽ ജില്ലയിൽ ശക്തമായ പാർട്ടി കേരള കോൺഗ്രസ് (എം) ജോസ് വിഭാഗമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ. കോൺഗ്രസിന്റെ ആത്യന്തിക ലക്ഷ്യം കേരള കോൺഗ്രസിനെ തകർക്കുകയാണ്. അവരതാണ് ചെയ്യുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയുടെ നിലപാടിന് അപ്പുറം കൂടുതൽ പ്രതികരിക്കാനില്ല. മുന്നണി ചർച്ചകൾ സംസ്ഥാന തലത്തിലാണു നടത്തേണ്ടതെന്നും വാസവൻ പറഞ്ഞു.

ജില്ലയിൽ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷി കോൺഗ്രസാണെന്ന ‍മറുപടിയായി ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് രംഗത്തെത്തി. അടിസ്ഥാന രഹിതമായ അവകാശ വാദങ്ങൾ ഉന്നയിച്ച് സിപിഎം സ്വയം അപഹാസ്യരാവുന്നു. ജില്ലയിൽ സിപിഎം ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട സാഹചര്യത്തിൽ കേരള കോൺഗ്രസിലെ അഭിപ്രായ ഭിന്നത പിടിവള്ളിയാക്കുകയാണ്. ജില്ലയിൽ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും ഭരിക്കുന്നത് കോൺഗ്രസാണ്. 6 നഗരസഭകളിൽ 3 എണ്ണത്തിൽ കോൺഗ്രസ് ഭരണമാണ്.

FOLLOW US: pathram online

pathram:
Related Post
Leave a Comment