നഗ്നതാ പ്രദര്‍ശനത്തില്‍ രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കലയെന്ന പേരില്‍ കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സ്വന്തം കുട്ടിയെ വച്ച് എന്തും ചെയ്യാമെന്ന നില വരരുത്. സമൂഹത്തില്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. രഹ്നയുടെ മുന്‍കാല ചെയ്തികള്‍ കണക്കിലെടുക്കണമെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. വിഷയം പോക്‌സോ കേസിന്റെ പരിധിയില്‍ വരുമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രായപൂര്‍ത്തിയാക്കാത്ത കുട്ടികളോടൊപ്പം സമൂഹ മാധ്യമത്തിലൂടെ അര്‍ദ്ധ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ സൈബര്‍ വിഭാഗം എടുത്ത കേസില്‍ രഹ്നഫാത്തിമയക്ക് എതിരെ കേസ് എടുത്തിരുന്നു.
രഹ്ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. രഹ്നയുടെ പ്രവൃത്തി നിയമലംഘനമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുന്‍പും രഹ്നയുടെ ഭാഗത്ത് നിന്ന് നിയംലംഘനം ഉണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എന്നാൽ രഹ്നയുടെ പ്രവൃത്തി ബോഡി ആര്‍ട്ടെന്ന് രഹ്നയുടെ അഭിഭാഷകന്‍വാദിച്ചു. രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പൊലീസ് രഹ്നയുടെ ഫ്ളാറ്റ് റെയ്ഡ് ചെയ്തു. തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയത് കേസും സൈബര്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത കേസും ഒരുമിച്ചാണ് പരിഗണിക്കുന്നത്.
follow us: PATHRAM ONLINE
Leave a Comment