ഷംന കാസിം കേസ്: റഫീഖിനെതിരെ ആരോപണവുമായി ഭാര്യ, കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: നടി ഷംന കാസിമിനെ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യപ്രതി റഫീഖിന്റെ ഭാര്യാസഹോദരന്‍ ഷമീല്‍ ആണ് അറസ്റ്റിലായത്. മോഡലിംഗിന്റെ പേരില്‍ വിളിച്ചുവരുത്തി തടവിലാക്കിയ യുവതികളില്‍ നിന്നും റഫീഖ് തട്ടിയെടുത്ത സ്വര്‍ണം പണയംവച്ചത് എറണാകുളം സ്വദേശി ഷമീല്‍ ആയിരുന്നു. ഇയാള്‍ പണയംവച്ച ഒമ്പത് പവന്‍ സ്വര്‍ണവും കണ്ടെടുത്തു.

അതിനിടെ, റഫീഖിനെതിരെ ആരോപണവുമായി ഭാര്യ രംഗത്തെത്തി. തന്റെ സഹോദരനെ റഫീഖ് ചതിച്ചതാണ്. മോഷ്ടിച്ച സ്വര്‍ണമാണെന്ന് അറിയിക്കാതെയാണ് പണയംവയ്ക്കാന്‍ നല്‍കിയത്. മുന്‍പും പണമിടപാടുമായി ബന്ധപ്പെട്ട് തട്ടിപ്പുകേസുകളില്‍ റഫീഖ് ഉള്‍പ്പെട്ടിട്ടുണ്ട്. ജയിലിലും കിടന്നിട്ടുണ്ട്.

റഫീഖ് തന്നെയും വഞ്ചിച്ചു. താനുമായുള്ള ബന്ധം ഒഴിയുമെന്ന് പറഞ്ഞിരുന്നു. ഒരു സ്്രതീയുമായി റഫീഖ് നിരന്തരം സംസാരിച്ചിരുന്നുവെന്നും ഭാര്യ പറയുന്നു.

FOLLOW US: pathram online

pathram:
Related Post
Leave a Comment