രാജ്യത്ത് കൊവിഡ് രോഗികളുടെ കുതിപ്പ് തുടരുന്നു; ഇന്നലെ 19,148 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 434 പേര്‍ മരണത്തിന് കീഴടങ്ങി

ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ കുതിപ്പ് തുടരുന്നു. ബുധനാഴ്ച മാത്രം 19,148 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 434 പേര്‍ മരണത്തിന് കീഴടങ്ങി. രാജ്യത്ത് ആകെ 6,04,641 പേരിലേക്ക് കൊവിഡ് വ്യാപിച്ചു. 2,26,947 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. 3,59,860 പേര്‍ സുഖം പ്രാപിച്ചു. ഇതുവരെ 17,834 പേര്‍ മരണമടഞ്ഞു.

മഹാരാഷ്ട്രയിലാണ് രോഗവ്യാപനം ഏറ്റവും കൂടുതല്‍. 1,80,298 പേര്‍ രോഗികളായി. 8,053 പേര്‍ മരണമടഞ്ഞു. മുംബൈയില്‍ ഇതുവരെ 363 തടവുകാര്‍ക്കും 102 ജയില്‍ ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 255 തടവുകാരും 82 ജീവനക്കാരും രോഗമുക്തരായി. തമിഴ്നാട്ടില്‍ 94,049 രോഗികളും 1,264 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയില്‍ 89,802 പേര്‍ രോഗികളായപ്പോള്‍ 2893 പേര്‍ മരണമടഞ്ഞു.

രാജ്യത്ത് ജൂലായ് ഒന്നു വരെ 90,56,173 സാംപിള്‍ ടെസ്റ്റുകള്‍ നടത്തിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. അതില്‍ 2,29,588 എണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് നടത്തിയത്. ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുന്നതിനായി 1000 ലാബുകള്‍ക്ക് ഐസിഎംആര്‍ അംഗീകാരം നല്‍കി. സര്‍ക്കാര്‍ തലത്തില്‍ 730 എന്നവും സ്വകാര്യ മേഖലയില്‍ 270 എണ്ണവും. 557 ആര്‍.ടി- ലാബുകളും 363 ട്രൂനാറ്റ് ലാബുകളും 80 സിബിനാറ്റ് ലാബുകളും ഇതില്‍ ഉള്‍പ്പെടുന്നു.

FOLLOW US: pathram online

pathram:
Related Post
Leave a Comment