ഉത്ര കൊലപാതകക്കേസ്: സൂരജിന്റെ അമ്മയെയും സഹോദരിയെയും ഇന്നു വീണ്ടും ചോദ്യം ചെയ്യും

കൊട്ടാരക്കര: ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് സംഘം ഇന്നു വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്തോടെ കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫിസിലെത്താന്‍ നിര്‍ദേശം നല്‍കി. നേരത്തേ പല തവണയായി ഇരുപത് മണിക്കൂറുകളോളം ഇവരെ ചോദ്യം ചെയ്തിരുന്നു. സൂരജും പിതാവ് സുരേന്ദ്രനും ജയിലിലാണ്.

സൂരജിന്റെ അമ്മ രേണുകയ്ക്കും സഹോദരി സൂര്യയ്ക്കും എതിരെ ഉത്രയുടെ അമ്മ മണിമേഖല നല്‍കിയ ഗാര്‍ഹിക പീഡന പരാതി നില നില്‍ക്കുന്നു. സൂരജിന്റെ കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടോ എന്ന വിവരവും പൊലീസ് അന്വേഷിക്കുന്നു. ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment