മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം ബാധിച്ച 34 പേരുടെ വിവരങ്ങള്‍…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 34 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ 34 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ ഒന്നിന്) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 25 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തി രോഗബാധിതരായവര്‍.

1- ജൂണ്‍ 23ന് തമിഴ്നാട്ടിലെ ചെങ്കല്‍പ്പെട്ടില്‍ നിന്ന് ഒരുമിച്ചെത്തിയ മൂന്നിയൂര്‍ പഞ്ചായത്തിലെ ചുഴലി സ്വദേശി 48 കാരന്‍, ചെമ്മാട് പാറക്കടവ് സ്വദേശി 50 വയസുകാരന്‍,

2- ജൂണ്‍ 12 ന് ഭോപ്പാലില്‍ നിന്ന് തീവണ്ടിയില്‍ എത്തിയ ചെറുകര സ്വദേശി (26),

3- ജൂണ്‍ 15 ന് ബംഗലൂരുവില്‍ നിന്നെത്തിയ വെറ്റിലപ്പാറ ഊര്‍ങ്ങാട്ടിരി സ്വദേശി (23),

4- ജൂണ്‍ നാലിന് ചെന്നൈയില്‍ നിന്നെത്തിയ കണ്ണമംഗലം പൂച്ചോലമാട് സ്വദേശി(44),

5- ജൂണ്‍ 17ന് ചെന്നൈയില്‍ നിന്നെത്തിയ വാഴയൂര്‍ സ്വദേശിനി (37),

6- ജൂണ്‍ 19ന് ജമ്മുവില്‍ നിന്നും പ്രത്യേക തീവണ്ടിയിലെത്തിയ ചീക്കോട് സ്വദേശി (23),

7- ജൂണ്‍ 18ന് ചെന്നൈയില്‍ നിന്നെത്തിയ താനൂര്‍ സ്വദേശി (53),

8- ജൂണ്‍ 24 ന് ബംഗലൂരുവില്‍ നിന്നെത്തിയ പുത്തനത്താണി അതിരുമട സ്വദേശി (21)

വിദേശങ്ങളില്‍ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ചവര്‍

1- ജൂണ്‍ 24ന് ഒമാനില്‍ നിന്ന് കൊച്ചി വഴിയെത്തിയ പെരുമണ്ണ ക്ലാരി സ്വദേശി (46),

2- ജൂണ്‍ 25 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വണ്ടൂര്‍ സ്വദേശി (36)

3-ജൂണ്‍ 24 ന് സലാലയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ തവനൂര്‍ കാടഞ്ചേരി സ്വദേശി (26),

4,5 – ജൂണ്‍ 20ന് ദമാമില്‍ നിന്നും തിരുവനന്തപുരം വഴിയെത്തിയ ചെറിയമുണ്ടം സ്വദേശി (57), അതേ വിമാനത്തിലെത്തിയ ചീക്കോട് സ്വദേശി (36)

6- ജൂണ്‍ 21ന് മസ്‌ക്കറ്റില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ വെളിമുക്ക് മൂന്നിയൂര്‍ സ്വദേശി (36),

7- ജൂണ്‍ 25ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വടക്കുംപുറം മൂര്‍ക്കനാട് സ്വദേശി (36),

8- ജൂണ്‍ 19 ന് ദമാമില്‍ നിന്ന് കൊച്ചി വഴിയെത്തിയ കടുങ്ങപുരം പുഴക്കാട്ടിരി സ്വദേശി (44), –

9,10,11 – ജൂണ്‍ 14 ന് അബുദാബിയില്‍ നിന്ന് കൊച്ചി വഴിയെത്തിയ പുലാമന്തോള്‍ പാലൂര്‍ സ്വദേശിനി(30) ഇവരുടെ 11 ഉം ആറും വയസുള്ള കുട്ടികള്‍,

12- ജൂണ്‍ 16 ന് റഷ്യയില്‍ നിന്ന് ഡല്‍ഹി വഴിയെത്തിയ പെരിന്തല്‍മണ്ണ പൊന്ന്യാക്കുര്‍ശി സ്വദേശിനി (19),

13- ജൂണ്‍ 17ന് മാല്‍ഡോവയില്‍ നിന്ന് കൊച്ചി വഴിയെത്തിയ തലപ്പാറ സ്വദേശി (23),

14- ജൂണ്‍ 16ന് ഷാര്‍ജയില്‍ നിന്ന് കൊച്ചി വഴിയെത്തിയ പുലാമന്തോള്‍ പാലൂര്‍ സ്വദേശി (32)

15- ജൂണ്‍ 10 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുല്‍പ്പറ്റ പാലോട്ടിലെ എട്ടു വയസ്സുകാരി,

16- ജൂണ്‍ 12ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരുന്നാവായ പട്ടര്‍നടക്കാവ് സ്വദേശി (24),

17- ജൂണ്‍ 12ന് ജിദ്ദയില്‍ നിന്ന് തിരുവനന്തപുരം വഴിയെത്തിയ കോഡൂര്‍ മുണ്ടക്കോട് സ്വദേശി (44),

18 – ജൂണ്‍ 13 ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വാഴക്കാട് വാലില്ലാപ്പുഴ സ്വദേശി (45),

19- ജൂണ്‍ 21ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ കൂട്ടിലങ്ങാടി പെരിങ്ങാട്ടിരി സ്വദേശി (33),

20- ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ വാഴക്കാട് ചേവായൂര്‍ സ്വദേശി (24),

21- ജൂണ്‍ 25ന് ഖത്തറില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വട്ടംകുളം സ്വദേശി (39),

22- ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി (35),

23- ജൂണ്‍ 17 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരൂര്‍ സൗത്ത് അന്നാര സ്വദേശി (31),

24- ജൂണ്‍ 18 ന് ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ താഴെക്കോട് സ്വദേശി (36),

25- ജൂണ്‍ 12 ന് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ താനൂര്‍ സ്വദേശിനി (30)

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 12 പേര്‍ കൂടി ഇന്ന് (ജൂലൈ ഒന്ന്) രോഗമുക്തരായി. രോഗബാധിതരായി 266 പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 551 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് (ജൂലൈ ഒന്ന്) 1,579 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി,32,360 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 10,095 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 8,841 പേരുടെ ഫലം ലഭിച്ചു. 8,338 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,254 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

FOLLOW US: pathram online

pathram:
Related Post
Leave a Comment