പത്തനംതിട്ട ജില്ലയ്‌ക്ക് ഇന്ന് ആശ്വാസം; രോഗബാധ ഒരാൾക്ക് മാത്രം

പത്തനംതിട്ട ജില്ലയിൽ ഇന്ന് ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശിയായ 27 വയസുകാരനാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെ ആകെ 290 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്.ഇന്ന് ജില്ലയില്‍ ആരും രോഗമുക്തരായിട്ടില്ല. ആകെ രോഗമുക്തരായവരുടെ എണ്ണം 104 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 185 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 177 പേര്‍ ജില്ലയിലും, എട്ടു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ ആലപ്പുഴ ജില്ലയില്‍ നിന്നുമുളള ഒരാള്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 78 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഒന്‍പതു പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 70 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 30 പേരും ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ ആറു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 194 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി ഏഴു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 112 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2647 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2715 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 229 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 103 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 5474 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 137 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലാ മെഡിക്കൽ ഓഫീസറുടെ കൺട്രോൾറൂമിൽ 43 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിൻറെ കൺട്രോൾ ട്രോൾ റൂമില്‍ 103 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 421 കോളുകള്‍ നടത്തുകയും, 128 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.ഇന്ന് നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ എട്ടു ഡോക്ടര്‍മാര്‍ക്കും, 22 സ്റ്റാഫ് നേഴ്‌സുമാര്‍ക്കും, മൂന്നു മറ്റ് ജീവനക്കാര്‍ക്കും ഉള്‍പ്പെടെ 33 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കി.

Follow us: pathram online

pathram desk 2:
Leave a Comment