കോവിഡ് : മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി

മുംബൈ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ജൂലൈ 31 വരെ ലോക്ഡൗണ്‍ നീട്ടി. ‘മിഷന്‍ ബിഗിന്‍ എഗെയ്ന്‍’ എന്ന പേരില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 1,64,626 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 7,429 പേര്‍ രോഗം ബാധിച്ച് മരിച്ചു. നിലവില്‍ 70,622 പേര്‍ ചികിത്സയിലാണ്. 86,575 പേര്‍ രോഗമുക്തരായി. ആകെ കേസുകളില്‍ 45,478 കേസുകള്‍ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തവയാണ്.

pathram:
Leave a Comment