മറിയപ്പള്ളിയില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ഡിഎന്‍എ പരിശോധനയ്ക്കായി സാംപിളുകള്‍ ഇന്ന് അയയ്ക്കും. കുടവെച്ചൂര്‍ സ്വാമിക്കല്ല് വെളുത്തേടത്തുചിറയില്‍ ജിഷ്ണു (23)വിന്റെ മൃതദേഹാവശിഷ്ടമാണിതെന്ന് സംശയമുള്ളതിനാല്‍ അച്ഛന്റെയും അമ്മയുടെയും രക്തസാംപിളുകള്‍ പൊലീസ് ശേഖരിച്ചു. ഇന്നലെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചാണു സാംപിളുകള്‍ ശേഖരിച്ചത്. വിശദമായ റിപ്പോര്‍ട്ട് ലഭിച്ച് ജിഷ്ണുവിന്റേതാണ് അസ്ഥികൂടമെന്ന് ഉറപ്പുവരുത്തിയ ശേഷമേ ബന്ധുക്കള്‍ക്കു കൈമാറൂ.
ഇതിനിടെ ജിഷ്ണുവിന്റെ കയ്യിലെ രണ്ടാമത്തെ ഫോണ്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നു. ബസില്‍ യാത്ര ചെയ്യുമ്പോള്‍,ഫീച്ചര്‍ ഫോണ്‍ വിഭാഗത്തില്‍പെട്ട ഫോണില്‍ ജിഷ്ണു ദീര്‍ഘമായി സംസാരിച്ചെന്നു കണ്ടക്ടര്‍ മൊഴി നല്‍കിയിരുന്നു. അസ്ഥികൂടം കണ്ട സ്ഥലത്തു നിന്നു ലഭിച്ച മൊബൈല്‍ ഫോണ്‍, പാന്റ്‌സ്, ഷര്‍ട്ട്, ചെരിപ്പ് എന്നിവ ജിഷ്ണുവിന്റേതാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 60 കിലോയ്ക്കു മുകളില്‍ ഭാരം വരുന്ന ജിഷ്ണു, ഷര്‍ട്ടിന്റെ കയ്യില്‍ തൂങ്ങി മരിച്ചുവെന്നതു വിശ്വസിക്കാനാവുന്നില്ലെന്നു ജിഷ്ണുവിന്റെ പിതൃസഹോദരന്‍ വി. ശശിധരന്‍ പറഞ്ഞു.
follow us: PATHRAM ONLINE
Leave a Comment