രാഹുല്‍ ഇടപെട്ടു; എന്‍ട്രന്‍സ് പരീക്ഷയ്ക്ക് വയനാട്ടിലും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രം അനുവദിച്ചു

രാഹുല്‍ ഗാന്ധി എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി നാഷനല്‍ ട്രൈബല്‍ സര്‍വകലാശാല എന്‍ട്രന്‍സ് പരീക്ഷയ്ക്ക് വയനാട്ടില്‍ പരീക്ഷാ കേന്ദ്രം അനുവദിച്ചു. വയനാട്ടില്‍ സെന്റര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എംപി കേന്ദ്ര മന്ത്രി ഡോ. രമേശ് പൊക്രിയാല്‍ നിഷാലിന് കത്തയച്ചിരുന്നു. ഇതെത്തുടര്‍ന്നാണു നടപടി. നിലവില്‍ കേരളത്തിലുള്ളവര്‍ക്ക് അടുത്തുള്ള പരീക്ഷ കേന്ദ്രം ചെന്നൈ മാത്രമാണ്. വയനാടിനു പുറമേ തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.

follow us: pathram online

pathram:
Related Post
Leave a Comment