`കൊല്ലത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

കൊല്ലം:ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10 പേര്‍ക്കാണ്. 8 പേര്‍ വിദേശത്ത് നിന്നെത്തിയവരും 2 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്. സമ്പര്‍ക്കം വഴി ആര്‍ക്കും രോഗബാധ ഉണ്ടായിട്ടില്ല. ഇന്ന് ജില്ലയില്‍ നിന്നും 12 പേര്‍ രോഗമുക്തി നേടി.

P 313 കുന്നത്തൂര്‍ സ്വദേശിയായ 50 വയസുളള പുരുഷന്‍. ജൂണ്‍ 18 ന് കുവൈറ്റില്‍ നിന്നും KU 1351 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. : 26 G) കൊച്ചിയിലും അവിടെ നിന്നും കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 314 കുണ്ടറ ഇളമ്പളളൂര്‍ സ്വദേശിയായ 49 വയസുള്ള പുരുഷന്‍. ജൂണ്‍ 18 ന് നൈജീരിയയില്‍ നിന്നും AI 1906 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. : 36 A) തിരുവനന്തപുരത്തെത്തി. തുടര്‍ന്ന് കൊല്ലത്തെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിക്കുക യായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 315 കൊല്ലം കോര്‍പ്പറേഷന്‍ മങ്ങാട് സ്വദേശിയായ 23 വയസുളള യുവാവ്. ജൂണ്‍ 19 ന് മസ്‌ക്കറ്റില്‍ നിന്നും OV 1762 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. : 18 B) തിരുവനന്തപുരത്തും തുടര്‍ന്ന് അവിടെ നിന്ന് കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവപരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 316 തേവലക്കര പുത്തന്‍സങ്കേതം സ്വദേശിയായ 40 വയസുളള പുരുഷന്‍. ജൂണ്‍ 14 ന് സൗദി അറേബ്യയില്‍ നിന്നും 6E 9371 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. : 38 D) കൊച്ചിയിലും അവിടെ നിന്നും കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധന യില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 317 നീണ്ടകര പുത്തന്‍തുറ സ്വദേശിയായ 32 വയസുളള പുരുഷന്‍ . ജൂണ്‍ 17 ന് ഡല്‍ഹിയില്‍ നിന്നും 6E 6319 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. : 20 A) തിരുവനന്തപുരത്തും തുടര്‍ന്ന് അവിടെ നിന്നും കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 318 തഴവ കടത്തൂര്‍ സ്വദേശിനിയായ 34 വയസുളള യുവതി. ജൂണ്‍ 20 ന് മസ്‌ക്കറ്റില്‍ നിന്നും സ്‌പൈസ് ജെറ്റ് SG 9765 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. : 20 A) കൊച്ചിയിലും അവിടെ നിന്നും കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നി ല്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 319 തൊടിയൂര്‍ വേങ്ങറ സ്വദേശിയായ 26 വയസുളള യുവാവ്. ജൂണ്‍ 18 ന് നൈജീരിയയില്‍ നിന്നും AI 1906 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. : 34 J) തിരുവനന്തപുരത്തും തുടര്‍ന്ന് അവിടെ നിന്നും കൊല്ലത്തുമെത്തി സ്ഥാപനനിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 320 തഴവ സ്വദേശിയായ 44 വയസുളള പുരുഷന്‍. ജൂണ്‍ 19 ന് മംഗലാപുരത്ത് നിന്നും രാജധാനി എക്‌സ്‌പ്രെസ്സില്‍ (കോച്ച് നം. S5, സീറ്റ് നം. 41) എത്തി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 321 തഴവ കടത്തൂര്‍ സ്വദേശിയായ 46 വയസുളള യുവാവ്. ജൂണ്‍ 20 ന് മസ്‌ക്കറ്റില്‍ നിന്നും സ്‌പൈസ് ജെറ്റ് SG 9765 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. : 20 A) കൊച്ചിയിലെത്തി. തുടര്‍ന്ന് ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 322 പെരിനാട് കുരീപ്പുഴ സ്വദേശിയായ 55 വയസുളള പുരുഷന്‍. ജൂണ്‍ 25 ന് മസ്‌ക്കറ്റില്‍ നിന്നും തിരുവനനന്തപുരത്തെത്തി. അവിടെ സ്ഥാപനനിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് ഗൃഹനിരീക്ഷണത്തിനായി കൊല്ലത്തേക്ക് വരുന്ന വഴി രോഗലക്ഷണങ്ങള്‍ സംശയിച്ചതിനാല്‍ പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ തന്നെ ചികിത്സ ആരംഭിക്കുകയും ചെയ്തു.

pathram:
Related Post
Leave a Comment