ഇടുക്കി ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍

ഇടുക്കി ജില്ലയില്‍ ഇന്ന് 4പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

ജൂണ്‍ 17 ന് ദുബായിയില്‍ നിന്നും കൊച്ചിയിലെത്തിയ നെടുങ്കണ്ടം സ്വദേശി (28), ജൂണ്‍ 11ന് സൗദി ദമാമില്‍ നിന്ന് കൊച്ചിയില്‍ എത്തിയ കോടിക്കുളം സ്വദേശിനി (30), റോമില്‍ (ഇറ്റലി) നിന്നും ചെന്നൈയില്‍ എത്തി 7 ദിവസത്തെ നിരീക്ഷണത്തിനു ശേഷം ജൂണ്‍ 13 ന് കൊച്ചിയില്‍ എത്തിയ ഉടുമ്പന്‍ചോല സ്വദേശി (23), ജൂണ്‍ 11 ന് ഡല്‍ഹിയില്‍ നിന്നുമെത്തിയ നെടുങ്കണ്ടം സ്വദേശിയായ അഞ്ചു വയസ്സുകാരി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നാല് പേരും കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ സ്വദേശങ്ങളിലെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശികളായ 6പേര്‍ ഇന്ന് രോഗമുക്തി നേടി.

(i) മെയ് 12 ന് മുംബൈയില്‍ നിന്നെത്തി മെയ് 21 ന് കോവിഡ് സ്ഥിരീകരിച്ച ശാന്തന്‍പാറ സ്വദേശി, (ii) മെയ് 16 ന് ചെന്നൈയില്‍ നിന്നെത്തി മെയ് 30 ന് കോവിഡ് സ്ഥിരീകരിച്ച മൂന്നാര്‍ സ്വദേശിനി (iii) മെയ് 31 ന് ഡല്‍ഹിയില്‍ നിന്നെത്തി ജൂണ്‍ 5ന് കോവിഡ് സ്ഥിരീകരിച്ച ചക്കുപള്ളം സ്വദേശി, (iv) മെയ് 29 ന് ദുബായ്ല്‍ നിന്നുമെത്തി ജൂണ്‍ 6 ന് കോവിഡ് സ്ഥിരീകരിച്ച കഞ്ഞിക്കുഴി സ്വദേശി, (v) ജൂണ്‍ 3 ന് മുംബൈയില്‍ നിന്നെത്തി 13 ന് കോവിഡ് സ്ഥിരീകരിച്ച മൂന്നാര്‍ സ്വദേശി, (vi) ജൂണ്‍ 5 ന് ചെന്നൈയില്‍ നിന്നെത്തി 18ന് കോവിഡ് സ്ഥിരീകരിച്ച നെടുങ്കണ്ടം കെ.പി കോളനി സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തരായത്.

ഇതോടെ ഇടുക്കി സ്വദേശികളായ 47 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

pathram:
Leave a Comment