എറണാകുളത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്

എറണാകുളം: ജില്ലയില്‍ ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ജൂണ്‍ 15 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 36 വയസുള്ള ചൂര്‍ണിക്കര സ്വദേശി, ജൂണ്‍ 14 ന് കുവൈറ്റ്‌കൊച്ചി വിമാനത്തിലെത്തിയ 40 വയസുള്ള ആലങ്ങാട് സ്വദേശി, ജൂണ്‍ 18 ന് ഖത്തര്‍ കൊച്ചി വിമാനത്തിലെത്തിയ 46 വയസുള്ള കാഞ്ഞൂര്‍ സ്വദേശി, ജൂണ്‍ 14 കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള മഞ്ഞപ്ര സ്വദേശി, ജൂണ്‍ 18 നു റോഡ് മാര്‍ഗം ചെന്നൈയില്‍ നിന്നെത്തിയ 48 വയസുള്ള മട്ടാഞ്ചേരി സ്വദേശി, ട്രയിനില്‍ മുംബൈയില്‍ നിന്ന് ജൂണ്‍ 22 ന് കൊച്ചിയിലെത്തിയ 29 വയസുള്ള ഫോര്‍ട്ട് കൊച്ചി സ്വദേശി, ജൂണ്‍ 13 നു വിമാനത്തില്‍ ചെന്നൈയില്‍ നിന്ന് കൊച്ചിയിലെത്തിയ 27 വയസുള്ള ആലങ്ങാട് സ്വദേശിനി എന്നിവര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു

• ഇന്നലെ (27/6/20) രോഗം സ്ഥിരീകരിച്ച 20 വയസുള്ള തൃശൂര്‍ സ്വദേശിയുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കി വരുന്നു. ഇതില്‍ നിലവില്‍ 7 പേരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരെ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഇദ്ദേഹത്തോടൊപ്പം ജോലിചെയ്തിരുന്ന 4 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

• ജൂണ്‍ 14 ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള കോട്ടയം സ്വദേശി ഇന്ന് രോഗമുക്തി നേടി. ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാളെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു

• ഇന്ന് 1061 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 783 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13651 ആണ്. ഇതില്‍ 11895 പേര്‍ വീടുകളിലും, 584 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1172 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 14 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
കളമശ്ശേരി മെഡിക്കല്‍ കോളേജ് 12
സ്വകാര്യ ആശുപത്രികള്‍ 2
• വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 16 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
കളമശ്ശേരി മെഡിക്കല്‍ കോളേജ് 2
കരുവേലിപ്പടി താലൂക്ക് ആശുപത്രി1
ഐ.എന്‍.എച്ച്.എസ് സഞ്ജീവനി1
സ്വകാര്യ ആശുപത്രികള്‍11
അങ്കമാലി അഡ്‌ലക്‌സ് 1

• ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 215 ആണ്.
കളമശ്ശേരി മെഡിക്കല്‍ കോളേജ് – 61
പറവൂര്‍ താലൂക്ക് ആശുപത്രി 2
അങ്കമാലി അഡ്‌ലക്‌സ് 119
ഐ.എന്‍.എച്ച്.എസ് സഞ്ജീവനി – 4
സ്വകാര്യ ആശുപത്രികള്‍ 29

• ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 173 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജിലും അങ്കമാലി അഡല്ക്‌സിലുമായി 169 ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 3 പേരും, സ്വകാര്യ ആശുപത്രിയില്‍ ഒരാളും ചികിത്സയിലുണ്ട്.

• ഇന്ന് ജില്ലയില്‍ നിന്നും 198 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 229 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 7 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 304 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

pathram:
Related Post
Leave a Comment