മലപ്പുറം: സമൂഹവ്യാപന ആശങ്കയുയര്‍ത്തി, മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 12 പേര്‍ക്കാണെന്ന് ജില്ലാ കലക്ടര്‍. ഇതില്‍ നാലുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. റൂട്ട്മാപ്പ് വൈകിട്ടോടെ പ്രസിദ്ധീകരിക്കും. പൊന്നാനി താലൂക്കിലെ വട്ടംകുളം, എടപ്പാള്‍, ആലങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ 47 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കണമെന്നു ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു.
പുതുതായി രോഗം സ്ഥിരീകരിച്ചവര്‍ക്കു കൂടുതല്‍ പേരുമായി സമ്പര്‍ക്കമുണ്ടായെന്ന വിലയിരുത്തലില്‍ ആണിത്. സമൂഹ വ്യാപന സാധ്യത പരിശോധിക്കാന്‍ ഈ മേഖലകളില്‍ നിന്നു 1000 പേരുടെ സാംപിളുകള്‍ ശേഖരിച്ച് കോവിഡ് പരിശോധന നടത്തും. കോവിഡുമായി ബന്ധപ്പെട്ട എതെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അധികൃതരെ സമീപിക്കണമെന്നും കലക്ടര്‍ ബി. ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു
അതിനിടെ, എടപ്പാളില്‍ 5 ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ 2 ഡോക്ടര്‍മാര്‍ക്കും 3 നഴ്‌സുമാര്‍ക്കുമാണു രോഗബാധയുണ്ടായത്. റാന്‍ഡം സാംപിള്‍ പരിശോധനയിലൂടെയാണു രോഗബാധ കണ്ടെത്തിയത്. എടപ്പാള്‍ വട്ടംകുളം പഞ്ചായത്തിലെ 5 പേര്‍ക്കു ശനിയാഴ്ച റാന്‍ഡം പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ബാങ്ക് ഉദ്യോഗസ്ഥ, ഓട്ടോ ഡ്രൈവര്‍, കുടുംബശ്രീ പ്രവര്‍ത്തക, കെഎസ്ആര്‍ടിസി കണ്ടക്ടര്‍, വീട്ടമ്മ എന്നിവര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം നടക്കുന്നു. ഇന്നു പുലര്‍ച്ചെ 12നാണു 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കോവിഡ് സ്ഥിരീകരിച്ചുള്ള ഫലമെത്തിയത്. ജൂണ്‍ 19ന് പരിശോധനയ്ക്കായി ഇവരുടെ സ്രവം ശേഖരിച്ചിരുന്നു. ആദ്യഫലം പോസിറ്റീവ് ആയി. തുടര്‍ന്നു ഒരിക്കല്‍കൂടി പരിശോധന നടത്തിയാണു കോവിഡ് ബാധ സ്ഥിരീകരിച്ചത്. എടപ്പാളില്‍നിന്നു റാന്‍ഡം സാംപിള്‍ പരിശോധനയ്ക്കു വിധേയരാക്കിയ ഏതാനും പേരുടെ ഫലം കൂടി ഇനി ലഭിക്കാനുണ്ട്.
രണ്ട് ഡോക്ടര്‍മാരടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ; മലപ്പുറത്ത് ആശങ്ക
follow us pathramonline
Leave a Comment