രണ്ട് ഡോക്ടര്‍മാരടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ; മലപ്പുറത്ത് ആശങ്ക

മലപ്പുറം: എടപ്പാളില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍ക്കും മൂന്നു നഴ്‌സുമാര്‍ക്കുമാണു രോഗം സ്ഥിരീകരിച്ചത്. ഇന്നലെ വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുകയാണ്. സമൂഹവ്യാപനം അറിയാനുള്ള സെന്റിനല്‍ പരിശോധനയിലാണ് ഇവരുടെ രോഗം കണ്ടെത്തിയത്. അതേസമയം, നിലവില്‍ സമൂഹവ്യാപനമില്ലെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു.

അതേസമയം ം ജില്ലയില്‍ 47 പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയിലുള്ള ഇതര ജില്ലക്കാരായ മൂന്ന് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും അഞ്ച് പേര്‍ക്ക് സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലൂടെയുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂരില്‍ നിന്നുള്ള യാള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 21 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തിയവരാണ്. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയിലുള്ള ഇതര ജില്ലക്കാരായ മൂന്ന് പേര്‍ക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

follow us pathramonline

pathram:
Related Post
Leave a Comment