മുളയിലെ നുള്ളല്‍ ആവര്‍ത്തിച്ച് നീരജ് മാധവ്; ‘അമ്മ’ സംഘനടയ്ക്കു വിശദീകരണം നല്‍കി നടന്‍

വിവാദമായ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ‘അമ്മ’ സംഘനടയ്ക്കു വിശദീകരണം നല്‍കി നടന്‍ നീരജ് മാധവ്. സിനിമയില്‍ വളര്‍ന്നുവരുന്നവരെ ഇല്ലാതാക്കുന്ന സംഘം ഉണ്ടെന്ന ഫെയ്‌സ്ബുക്ക് പരാമര്‍ശത്തിലാണ് മറുപടി നല്‍കിയത്. ഫെയ്‌സ്ബുക്കിലൂടെ ഉയര്‍ത്തിയ ആരോപണങ്ങള്‍ അമ്മ സംഘടനയ്ക്ക് നല്‍കിയ കത്തിലും ആവര്‍ത്തിക്കുന്നു. ആരുടേയും പേരെടുത്ത് പറയാതെയാണ് നീരജ് മാധവിന്റെ മറുപടി കത്ത്.

കത്തിന്റെ പകര്‍പ്പ് ‘അമ്മ’ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയ്ക്ക് കൈമാറി. ഫെഫ്കയുടെ ആവശ്യപ്രകാരമായിരുന്നു അമ്മ നീരജ് മാധവിനോട് വിശദീകരണം തേടിയത്.അതേസമയം നീരജ് മാധവ് ആരോപണം ആവര്‍ത്തിച്ചത് ഗൗരവത്തോടെ എടുക്കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. ചലച്ചിത്രരംഗത്ത് ഇത്തരം വിവേചനം ഉണ്ടെങ്കില്‍ പരിഹരിക്കപ്പെടണം. മുഴുവന്‍ സിനിമ സംഘടനകളും ഈ വിഷയം ചര്‍ച്ചചെയ്യണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ചര്‍ച്ച ആവശ്യപ്പെട്ട് ഫെഫ്കയിലെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന് ബി. ഉണ്ണിക്കൃഷ്ണന്‍ കത്ത് അയച്ചു. സംവിധായകരുടേയും എഴുത്തുകാരുടേയും യൂണിയനും കത്ത് അയക്കും

pathram:
Related Post
Leave a Comment