തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോയവര്‍ക്ക് കോവിഡ് ബാധിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. അതതു സംസ്ഥാനങ്ങള്‍ വിവരങ്ങള്‍ നല്‍കാത്തതിനാല്‍ അതെക്കുറിച്ചു പരിശോധിക്കാനാകില്ലെന്ന നിലപാടാണു തിരുത്തിയത്. എല്ലാ സര്‍ക്കാരുകളോടും വിവരങ്ങള്‍ ആരായാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതനുസരിച്ചു 110 രോഗികളുടെ പട്ടിക സംസ്ഥാനങ്ങള്‍ കൈമാറി.
യാത്ര പുറപ്പെട്ടതിന്റെയും പരിശോധന നടന്നതിന്റെയും തീയതികള്‍, ഇവര്‍ രോഗ ബാധിതരുമായി ഏതെങ്കിലും വിധത്തില്‍ ഇടപഴകിയിട്ടുണ്ടോ, ഇവരുമായി സമ്പര്‍ക്കമുണ്ടായവരില്‍ രോഗലക്ഷണങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളാണു പരിശോധിക്കുന്നത്. കേരളത്തില്‍ നിന്നു തമിഴ്‌നാട്ടിലേക്കു പോയ നൂറിലേറെ പേര്‍ക്ക് അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയില്‍ രോഗം കണ്ടെത്തി. ഈ രോഗികളുടെ വിവരങ്ങളും വരും ദിവസങ്ങളില്‍ കേരളം ശേഖരിക്കും.
സര്‍ക്കാരിനു ലഭിച്ച 110 പേരുടെ പട്ടികയില്‍ ഓരോ ജില്ലയില്‍ നിന്നുമുള്ളവരുടെ കണക്ക്
കാസര്‍കോട് – 14
കൊല്ലം – 11
കണ്ണൂര്‍ – 10
കോഴിക്കോട് – 10
ആലപ്പുഴ – 10
പാലക്കാട് – 9
പത്തനംതിട്ട- 9
തൃശൂര്‍ -9
ഇടുക്കി -9
കോട്ടയം -8
മലപ്പുറം -5
എറണാകുളം – 3
വയനാട് – 2
തിരുവനന്തപുരം – 1
follow us pathramonline
Leave a Comment