തിരുവനന്തപുരത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് (ജൂണ്‍ 27 ) 4 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. രണ്ടു പേര്‍ വിദേശത്ത് നിന്നും വന്നതും രണ്ടു പേര്‍ അന്യസംസ്ഥാനത്തു നിന്നും വന്നതുമാണ്. അവരുടെ വിവരങ്ങള്‍:

1. പരശുവയ്ക്കല്‍ സ്വദേശി 28 വയസ്സുള്ള യുവാവ്. ജമ്മു കാശ്മീരില്‍ ആര്‍മി ഉദ്യോഗസ്ഥനാണ്. ജൂണ്‍ 19 ന് ജമ്മുവില്‍ നിന്നും ഡല്‍ഹിയിലേക്കു ഇന്‍ഡിഗോയുടെ 6 E 653 നം വിമാനത്തില്‍ എത്തുകയും അവിടെ നിന്നും ജൂണ്‍ 20 ന് വിസ്താരയുടെ UK 897 നം വിമാനത്തില്‍ തിരുവനന്തപുരത്തു എത്തുകയും ചെയ്തിരുന്നു. തുടര്‍ന്നു പ്രത്യക ടാക്‌സിയില്‍ ഹോം ക്വാറന്റൈനില്‍ ആക്കിയിരുന്നു. സ്വാബ് പരിശോധന നടത്തിയതില്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു CFLTC ഹോമിയോ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

2. ഇടവ സ്വദേശി 50 വയസ്സുള്ള പുരുഷന്‍. കുവൈറ്റില്‍ നിന്നും ജൂണ്‍ 18 ന് കുവൈറ്റ് എയര്‍ വെയ്സിന്റെ KU 1351 നം വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തി. അവിടെ നിന്നും KSRTC ബസ്സില്‍ തിരുവനന്തപുരത്തു എത്തിക്കുകയും തുടര്‍ന്നു ഹോം ക്വാറന്റൈനില്‍ ആക്കിയിരുന്നതുമാണ്. രോഗ ലക്ഷങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു CFLTC ഹോമിയോ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

3. മണക്കാട് സ്വദേശി 23 വയസ്സുള്ള യുവാവ്. കസാകിസ്താനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. ജൂണ്‍ 22 ന് കസാകിസ്താനില്‍ നിന്നും ഡല്‍ഹിയിലേക്കു BSV 5045 നം വിമാനത്തില്‍ എത്തുകയും അവിടെ നിന്നും ജൂണ്‍ 23 ന് എയര്‍ ഇന്ത്യയുടെ AI 512 നം വിമാനത്തില്‍ തിരുവനന്തപുരത്തു എത്തുകയും ചെയ്തിരുന്നു. തുടര്‍ന്നു ഇദ്ദേഹത്തിന്റെ സഹോദരന്റെ സ്ഥലത്തില്‍ ഹോം ക്വാറന്റൈറ്റിനില്‍ ആക്കിയിരുന്നു. സ്വാബ് പരിശോധന നടത്തിയതില്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു CFLTC ഹോമിയോ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

4. ഇരിഞ്ചയം താന്നിമൂട് സ്വദേശി 28 വയസ്സുള്ള യുവാവ്. ജൂണ്‍ 17 ന് ഡല്‍ഹിയില്‍ നിന്നും രാജധാനി എക്‌സ്പ്രസ്സ് ട്രെയിനില്‍ തിരുവനന്തപുരത്തെത്തി. അവിടെ നിന്നും സര്‍ക്കാര്‍ ക്വാറന്റൈനെ സെന്ററിലേക്ക് മാറ്റിയിരുന്നു രോഗ ലക്ഷണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു ജനറല്‍ ആശുപത്രിയിലേക്കു മാറ്റി

pathram:
Related Post
Leave a Comment