ആലപ്പുഴയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ;6 പേര്‍ രോഗമുക്തരായി

ആലപ്പുഴ: ഇന്ന് 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .10 പേര്‍ വിദേശത്തു നിന്നും 3 പേര്‍ ഡല്‍ഹിയില്‍ നിന്നും എത്തിയതാണ് .

1.ഖത്തറില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കൃഷ്ണപുരം സ്വദേശിയായ യുവാവ്

2.കുവൈറ്റില്‍ നിന്നും13/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന തഴക്കര സ്വദേശിയായ യുവാവ്

3.കുവൈറ്റില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പാലമേല്‍ സ്വദേശിയായ യുവാവ്

4.കുവൈറ്റില്‍ നിന്നും13/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന വയലാര്‍ സ്വദേശിയായ യുവാവ്

5.ഖത്തറില്‍ നിന്നും 8/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ്

6.കുവൈറ്റില്‍ നിന്നും 15/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 48വയസുള്ള ചെട്ടികുളങ്ങര സ്വദേശി

7,8&9 കുവൈറ്റില്‍നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് ഒരേ വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പാലമേല്‍ സ്വദേശികളായ യുവാക്കള്‍

10,11&12 ഡല്‍ഹിയില്‍ നിന്നും12/6ന് വിമാനത്തില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ഭരണിക്കാവ് സ്വദേശികളായ മാതാപിതാക്കളും (45വയസ് &40വയസ് ) മകനും

13. കുവൈറ്റില്‍ നിന്നും 12/6ന് കോഴിക്കോടെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 47വയസുള്ള പുറക്കാട് സ്വദേശി

മൂന്നു പേരെ ഹരിപ്പാട് ആശുപത്രിയിലും 10 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു

164പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്

ഇന്ന് 6 പേര്‍ രോഗമുക്തരായി.
ദോഹയില്‍ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശി , ദുബായില്‍ നിന്നെത്തിയ കരുവാറ്റ സ്വദേശി , കുവൈറ്റില്‍ നിന്നെത്തിയ വെണ്മണി സ്വദേശി , സൗദിയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി , ഡല്‍ഹി യില്‍ നിന്നെത്തിയ ചെമ്പുംപുറം സ്വദേശിനി ,കുവൈറ്റില്‍ നിന്നെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന എടത്വ സ്വദേശി എന്നിവരാണ് രോഗ വിമുക്തരായത്.

ആകെ 111പേര്‍ രോഗമുക്തരായി

pathram:
Related Post
Leave a Comment