ഇടുക്കി ജില്ലയില്‍ ഇന്ന് 2 പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളത് 49 പേര്‍

ഇടുക്കി ജില്ലയില്‍ ഇന്ന് 2 പേര്‍ക്ക് കോവിഡ് 19 രോഗബാധബസ്ഥിരീകരിച്ചു.

1. ജൂണ്‍ 24 ന് യുഎഇ ല്‍ നിന്ന് വന്ന അടിമാലി സ്വദേശി(49). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ അടിമാലിയില്‍ എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

2. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും വന്ന കുമളി സ്വദേശിനി (62). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ കുമളിയില്‍ എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

2 പേരെയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശികളായ 5പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇതോടെ ഇടുക്കി സ്വദേശികളായ 49 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

follow us pathramonline

pathram:
Related Post
Leave a Comment