എറണാകുളം: ജില്ലയില്‍ ഇന്ന് 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
• ജൂണ്‍ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള ആലങ്ങാട് സ്വദേശിക്കും, അതേ വിമാനത്തിലെത്തിയ 25 വയസ്സുള്ള വരാപ്പുഴ സ്വദേശിക്കും, 46 വയസ്സുള്ള മലയിടംതുരുത്ത് സ്വദേശിക്കും, റിയാദ് കൊച്ചി വിമാനത്തിലെത്തിയ 48 വയസ്സുള്ള ഏലൂര്‍ സാദേശിക്കും, ജൂണ്‍ 14 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള തിരുവാണിയൂര്‍ സ്വദേശിക്കും, അതേ വിമാനത്തിലെത്തിയ 30 വയസ്സുള്ള ചെല്ലാനം സ്വദേശിക്കും, ജൂണ്‍ 13 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള മൂക്കന്നൂര്‍ സ്വദേശിക്കും, ജൂണ്‍ 12ന് കുവൈറ്റ് കരിപ്പൂര്‍ വിമാനത്തിലെത്തിയ 31 വയസ്സുള്ള കടമക്കുടി സ്വദേശിക്കും, ജൂണ്‍ 6 ന് ട്രയിനില്‍ മധ്യപ്രദേശില്‍ നിന്നും കൊച്ചിയിലെത്തിയ പാറക്കടവ് സ്വദേശിയായ 14 വയസ്സുള്ള കുട്ടിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശി നിരീക്ഷണത്തിലായിരുന്ന ഈ കുട്ടിയുടെ കുടുംബവുമായി സമ്പര്‍ക്കത്തില്‍ വന്നിരുന്നു.നായരമ്പലം സ്വദേശിയുടെ ഉറവിടം കണ്ടെത്തുന്നതിനായി ഈ കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും സ്രവ പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് കുട്ടിയുടെ ഫലം പോസിറ്റീവ് ആയത്.
• ഇത് കൂടാതെ ജൂണ്‍ 25 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 46 വയസ്സുള്ള ആലപ്പുഴ സ്വദേശിയും ഇന്ന് രോഗം സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയിലുണ്ട്.
• ജൂണ്‍ 25 ന് രോഗം സ്ഥിരീകരിച്ച 2 ആമ്പല്ലൂര്‍ സ്വദേശികളുടെ സമ്പര്‍ക്ക പട്ടികയില്‍ ഇതുവരെ 22 പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഹൈ റിസ്ക് വിഭാഗത്തില്‍ പെട്ട 11 പേരുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 3 പേര് രോഗമുക്തി നേടി. ജൂണ്‍ 3ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള പല്ലാരിമംഗലം സ്വദേശിനി, ജൂണ്‍ 14ന് രോഗം സ്ഥിരീകരിച്ച 51 വയസുള്ള തമിഴ്നാട് സ്വദേശി, ജൂണ്‍ 9 ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള മഹാരാഷ്ട്ര സ്വദേശി എന്നിവര്‍ ഇന്ന് രോഗമുക്തി നേടി.
ഇന്ന് 1045 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 892 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13256 ആണ്. ഇതില്‍ 11287 പേര് വീടുകളിലും, 514 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1455 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 24 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
? കളമശ്ശേരി മെഡിക്കല്‍ കോളേജ്- 13
? സ്വകാര്യ ആശുപത്രികള്‍ – 11
• വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 17 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
? കളമശ്ശേരി മെഡിക്കല്‍ കോളേജ്- 5
? സ്വകാര്യ ആശുപത്രികള്‍ – 10
? അങ്കമാലി അഡ്ലക്സ്- 2
• ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 207 ആണ്.
? കളമശ്ശേരി മെഡിക്കല്‍ കോളേജ് 62
? പറവൂര്‍ താലൂക്ക് ആശുപത്രി- 1
? കരുവേലിപ്പടി താലൂക്ക് ആശുപത്രി-1
? അങ്കമാലി അഡ്ലക്സ്- 102
? ഐ.എന്‍.എച്ച്.എസ് സഞ്ജീവനി 4
? സ്വകാര്യ ആശുപത്രികള്‍ – 37
• ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 155 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 150 ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 3 പേരും, സ്വകാര്യ ആശുപത്രിയില്‍ 2 പേരും ചികിത്സയിലുണ്ട്.
• ഇന്ന് ജില്ലയില്‍ നിന്നും 202 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 150 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 9 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 382 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ഹൈക്കോടതിയിലെ ജീവനക്കാര്‍ക്കും കൂടാതെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പുതുതായി നിയോഗിക്കപ്പെട്ട ഫീല്‍ഡ് വിഭാഗം ജീവനക്കാര്ക്കുംവ്യക്തിഗത സുരക്ഷാ ഉപാധികളുടെ ഉപയോഗം, മാസ്കുകളുടെ ശരിയായ ഉപയോഗം, ശരിയായ രീതിയില്‍ കൈ കഴുകുന്ന രീതി, തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നടത്തി.
Leave a Comment