തിരുവനന്തപുരത്ത് ഇന്ന് അഞ്ചുല പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം : ആശങ്കയോടെ തലസ്ഥാനം

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് (ജൂണ്‍ 26 ) 7 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. രണ്ടു പേര്‍ അന്യസംസ്ഥാനത്തു നിന്നും വന്നതും അഞ്ചു പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം വന്നതുമാണ്. അവരുടെ വിവരങ്ങള്‍:

1. ചിറയിന്‍കീഴ് സ്വദേശി 68 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 22 ന് മുംബൈയില്‍ നിന്നും നേത്രാവതി എക്‌സ്പ്രസ്സ് ട്രെയിനില്‍ തിരുവനന്തപുരത്തു വന്നു. അവിടെ നിന്നും പ്രത്യക ടാക്‌സിയില്‍ ഹോം ക്വാറന്റൈനില്‍ ആക്കിയിരുന്നു. രോഗ ലക്ഷങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

2. ആറാമട തൃകണ്ണാപുരം സ്വദേശി 41 വയസ്സുള്ള പുരുഷന്‍. VSSC യില്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്നു. ജൂണ്‍ 12 മുതല്‍ അവധിയിലായിരുന്നു. ഇദ്ദേഹത്തിന്റെ സ്വന്തം സ്ഥലമായ മണക്കാടും ഭാര്യയുടെ സ്ഥലമായ കിള്ളിപ്പാലത്തും യാത്ര ചെയ്തിട്ടുണ്ട്. രോഗ ലക്ഷങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

3. തമിഴ്നാട് ശിവഗംഗ സ്വദേശി 28 വയസ്സുള്ള യുവാവ്. SCT ആശുപത്രിയില്‍ ചികിത്സക്കായി ജൂണ്‍ 17 നു കാറില്‍ തിരുവനന്തപുരത്തെത്തി. സ്വാബ് പരിശോധന നടത്തിയതില്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

4. വള്ളക്കടവ് സ്വദേശി 60 വയസ്സുള്ള പുരുഷന്‍. VSSC യില്‍ ടെക്‌നിക്കല്‍ ഓഫീസറായി ജോലി ചെയ്തിരുന്നു. മേയ് 31 നു സര്‍വീസില്‍ നിന്നും വിരമിച്ചു. രോഗ ലക്ഷങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

5, 6 & 7 കൊഞ്ചിറവിള സ്വദേശി 50 വയസ്സുള്ള പുരുഷന്‍, ഇദ്ദേഹത്തിന്റെ ഭാര്യ (50 വയസ്സ് ) മകന്‍ (15 വയസ്സ് ). ജൂണ്‍ 19 നു കോവിഡ് പോസിറ്റീവ് ആയ ഓട്ടോ ഡ്രൈവറുടെ ബന്ധുക്കളാണിവര്‍. സ്വാബ് പരിശോധന നടത്തിയതില്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു ഇവരെ CFLTC ഹോമിയോ ആശുപത്രിയിലേക്കു മാറ്റി.

Follow us: pathramonline LATEST NEWS

pathram:
Related Post
Leave a Comment