സിബിഎസ്ഇ പരീക്ഷ റദ്ദാക്കലിന് സുപ്രിംകോടതി അംഗീകാരം; പരീക്ഷ ഫലം ജൂലൈ 15നകം

ന്യൂഡല്‍ഹി: പരീക്ഷ റദ്ദാക്കിയതും മൂല്യനിര്‍ണയ രീതിയും അടക്കം സിബിഎസ്ഇയുടെ നിര്‍ദേശം പൂര്‍ണമായും അംഗീകരിച്ച് സുപ്രീം കോടതി. ഇതോടെ, ജൂലൈ 1 മുതല്‍ 15 വരെ പ്രഖ്യാപിച്ചിരുന്ന പരീക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ ഹര്‍ജികളും കോടതി റദ്ദാക്കി. ഐസിഎസ്ഇയുടെ കാര്യത്തില്‍ പ്രത്യേക വിജ്ഞാപനം ഇറക്കാന്‍ കൗണ്‍സിലിനോടു നിര്‍ദേശിച്ചു. ഐസിഎസ്്ഇ, ഐഎസ്സി പരീക്ഷകളുടെ മൂല്യനിര്‍ണയ രീതി വ്യത്യസ്തമായിരിക്കുമെന്ന കൗണ്‍സില്‍ വാദം കോടതി അംഗീകരിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം.

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മൂല്യനിര്‍ണയത്തിന് ഒരേ രീതിയാണ്. മുഴുവന്‍ വിഷയവും എഴുതിയവര്‍ക്ക് അതിനനുസരിച്ചു മാര്‍ക്ക്. മൂന്നില്‍ കൂടുതല്‍ പരീക്ഷകള്‍ എഴുതിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കു ഏറ്റവും മികച്ച മാര്‍ക്ക് നേടിയ മൂന്നു വിഷയങ്ങളിലെ ശരാശരി മാര്‍ക്ക് പരീക്ഷ റദ്ദാക്കിയ വിഷയങ്ങള്‍ക്കു നല്‍കും. മൂന്നു പരീക്ഷ മാത്രം എഴുതിയവര്‍ക്കു ഏറ്റവും മികച്ച മാര്‍ക്കു ലഭിച്ച രണ്ടു വിഷയങ്ങള്‍ക്കു ലഭിച്ച മാര്‍ക്കായിരിക്കും റദ്ദാക്കിയ വിഷയങ്ങള്‍ക്കു ലഭിക്കുക. പുതിയ അസെസ്‌മെന്റ് സ്‌കീം അനുസരിച്ചുള്ള സിബിഎസ്ഇ, ഐസിഎസ്ഇ ഫലം ജൂലൈ 15നകം. സിബിഎസ്ഇ 12ാം ക്ലാസിലേക്കു വീണ്ടും പരീക്ഷ ഓപ്റ്റ് ചെയ്യുന്നവര്‍ക്കു സാഹചര്യം മെച്ചപ്പെടുമ്പോള്‍ പരീക്ഷ എഴുതാം.

pathram:
Related Post
Leave a Comment