വയനാട് ജില്ലയിൽ ഇന്ന് രണ്ടു പേര്‍ക്ക് കൂടി കോവിഡ്; വിശദ വിവരങ്ങൾ

വയനാട് ജില്ലയില്‍ ഇന്ന് (ജൂൺ 25) രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്നും ജൂണ്‍ 16 ന് ജില്ലയിലെത്തിയ ചുളളിയോട് സ്വദേശി 23 കാരിയും അബുദാബിയില്‍ നിന്നും കോഴിക്കോട് വിമാനത്താവളം വഴി ജൂണ്‍ 18 ന് ജില്ലയിലെത്തിയ പടിഞ്ഞാറത്തറ സ്വദേശി 23 കാരനുമാണ് വ്യാഴാഴ്ച്ച രോഗം സ്ഥിരീകരിച്ചത്. ഇരുവരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. നിലവില്‍ രോഗം സ്ഥിരീകരിച്ച് 31 പേര്‍ ജില്ലാ ആശുപത്രിയിലും  ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.

        വ്യാഴാഴ്ച്ച നിരീക്ഷണത്തിലായ 260 പേര്‍ ഉള്‍പ്പെടെ നിലവില്‍ ജില്ലയില്‍ 3657 പേരാണ്  നിരീക്ഷണത്തിലുളളത്. ഇന്നലെ 234 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 2937 സാമ്പിളുകളില്‍ 2473 ആളുകളുടെ ഫലം ലഭിച്ചതില്‍ 2421 എണ്ണം നെഗറ്റീവാണ്. 459 സാമ്പിളുകളുടെ ഫലം ലഭിച്ചിട്ടില്ല. സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ  ഭാഗമായി ജില്ലയില്‍ നിന്നും ആകെ 4367 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 3722 ല്‍ 3695 എണ്ണം നെഗറ്റീവാണ്.  

Follow us: pathram online latest news

pathram desk 2:
Related Post
Leave a Comment