ഒമാനിൽ 2 മലയാളികൾ കൂടി മരിച്ചു; ഗൾഫിൽ ഇതുവരെ 265 മലയാളികൾ മരിച്ചു

ഒമാനിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി മാത്യു ഫിലിപ്പ്, പാലക്കാട് പഴമ്പാലക്കോട് സ്വദേശി ശശിധരൻ എന്നിവർ മസ്ക്കറ്റിലാണ് മരിച്ചത്. എഴുപതുകാരനായ മാത്യു ഫിലിപ്പിന് ഈ മാസം രണ്ടിനാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് റോയൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയവയെയാണ് മരണം.

58കാരനായ ശശിധരൻ 15 ദിവസമായി റോയൽ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലായിരുന്നു. ഇതോടെ ഒമാനിൽ മരിച്ച മലയാളികളുടെ എണ്ണം 12 ആയി. ആറ് ഗൾഫ് രാജ്യങ്ങളിലായി 265 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

Follow us: pathram online

pathram desk 2:
Related Post
Leave a Comment