ആശങ്ക കുറയുന്നില്ല; ഇന്ന് 123 പേര്‍ക്ക് കോവിഡ്; പരിശോധനകളുടെ എണ്ണം കൂട്ടുന്നു

തുടര്‍ച്ചയായി ഏഴാംദിവസവും സംസ്ഥാനത്ത് നൂറിലേറെ പുതിയ കോവിഡ് കേസുകള്‍. ഇന്ന് 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 53 പേര്‍ക്ക് രോഗമുക്തിയുണ്ട്. 84 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് 33 പേര്‍. ആരുപേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട്ടാണ് ഏറ്റവും കൂടുതല്‍ രോഗികള്‍.

ജില്ല തിരിച്ചുള്ള കണക്ക്: പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശൂര്‍ 9, കണ്ണൂര്‍ 9,

കോഴിക്കോട് 7, മലപ്പുറം 6, കാസര്‍കോട് 4, ഇടുക്കി 3, തിരുവനന്തപുരം 2, കോട്ടയം 2, വയനാട് 2.

കോവിഡ് പരിശോധനകളുടെ എണ്ണം പടിപടിയായി വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

pathram desk 2:
Related Post
Leave a Comment