ഷൂട്ടിങ്ങിന് വിളിച്ച് 8 ദിവസം പാലക്കാട് രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ചു;. നടി ഷംന കാസിമിനെ ഭിഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിൽ കൂടുതല്‍ വെളിപ്പെടുത്തലുമായി മറ്റൊരു നടി

കൊച്ചി: നടി ഷംന കാസിമിനെ ഭിഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചവര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി. ഷൂട്ടിങ്ങിനെന്ന പേരില്‍ വിളിച്ച് എട്ടു ദിവസം പാലക്കാട് രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ചു. സ്വര്‍ണക്കടത്തിനു വരെ പ്രേരിപ്പിച്ചെന്ന് നടിയുടെ വെളിപ്പെടുത്തല്‍.

എട്ടു ദിവസവും പെണ്‍കുട്ടികളോട് കാണിക്കേണ്ട ഒരു പരിഗണനയും നല്‍കാതെ ഭക്ഷണം നല്‍കാതെ മനഃസാക്ഷിയില്ലാതെയാണ് പെരുമാറിയതെന്നും ഇവര്‍ വെളിപ്പെടുത്തി. ഒരു കൂട്ടുകാരി വിളിച്ചതനുസരിച്ചാണ് ഷൂട്ടിനു പോയത്. പലതവണ പോയിട്ടുണ്ട്. എന്നാല്‍ ഒരു തവണ പോയപ്പോള്‍ ഒരു വീട്ടില്‍ തടവിലാക്കുകയായിരുന്നു. ഇപ്പോള്‍ പൊലീസിന്റെ പിടിയിലുള്ളതിനേക്കാള്‍ കൂടുതല്‍ പേര്‍ സംഘത്തില്‍ ഉണ്ട്. ഷംന കാസിമിനെ ഭിഷണിപ്പെടുത്തിയ സംഘത്തിലെ റഫീക്കിനെ കണ്ടിരുന്നുവെന്നും യുവതി പറഞ്ഞു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment