തൃശൂരില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെയും രോഗബാധ

തൃശൂര്‍: തൃശൂരില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമബംഗാളില്‍നിന്ന് ജൂണ്‍ 15ന് തൃശൂരിലെത്തിയ 12 തൊഴിലാളികള്‍ക്കും (43 വയസ്സ്, 20 വയസ്സ്, 40 വയസ്സ്, 45 വയസ്സ്, 34 വയസ്സ്, 48 വയസ്സ്, 40 വയസ്സ്, 20 വയസ്സ്, 32 വയസ്സ്, 36 വയസ്സ്, 25 വയസ്സ്, 33 വയസ്സ്) ഇവര്‍ക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചിരുന്ന വരന്തരപ്പിളളി സ്വദേശിക്ക് (36 വയസ്സ്) സമ്പര്‍ക്കത്തിലൂടെയും കോവിഡ് സ്ഥിരീകരിച്ചു. മറ്റൊരാള്‍ ജൂണ്‍ 21 ന് ബംഗളൂരുവില്‍നിന്ന് വന്ന കരൂപ്പടന്ന സ്വദേശി (36 വയസ്സ്)യാണ്. ഇയാള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 127 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 7 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 15471 പേരും ആശുപത്രികളില്‍ 149 പേരും ഉള്‍പ്പെടെ ആകെ 15620 പേരാണ് നിരീക്ഷണത്തിലുളളത്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment