പാലക്കാട് ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കോവിഡ്

പാലക്കാട് :ജില്ലയില്‍ ഇന്ന്(ജൂണ്‍ 24) 16പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.ഇതില്‍ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് രോഗമുക്തി.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*കുവൈത്ത്-7*
മുതുതല പെരുമുടിയൂര്‍ സ്വദേശി (48 പുരുഷന്‍),

കാരാകുറുശ്ശി സ്വദേശി (25 പുരുഷന്‍),

ജൂണ്‍ 20ന് വന്ന വിളയൂര്‍ സ്വദേശി(38 പുരുഷന്‍). ഇദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ചിറ്റൂര്‍ നരങ്കുഴി സ്വദേശി (28 പുരുഷന്‍),

പുതുക്കോട് (38 പുരുഷന്‍),

കൊപ്പം കുരുത്തികുണ്ട് സ്വദേശി(44 പുരുഷന്‍),

വിളയൂര്‍ കരിങ്ങനാട് സ്വദേശി (42 പുരുഷന്‍)

*അബുദാബി-4*
മണ്ണാര്‍ക്കാട് പെരുമ്പടാരി സ്വദേശി(26 പുരുഷന്‍),

പട്ടാമ്പി ശങ്കരമംഗലം സ്വദേശി (30 പുരുഷന്‍),

കൊപ്പം കീഴ്മുറി സ്വദേശി(54 പുരുഷന്‍),

കുലുക്കല്ലൂര്‍ മുളയങ്കാവ് സ്വദേശി (48 പുരുഷന്‍)

*ദുബായ്-1*
കൊപ്പം കീഴ്മുറി സ്വദേശി(30 പുരുഷന്‍)

*സൗദി-3*
തിരുവേഗപ്പുറ കൈപ്പുറം സ്വദേശി (28 പുരുഷന്‍),

റിയാദില്‍ നിന്ന് ജൂണ്‍ പതിനൊന്നിന് വന്ന തെങ്കര ആനമൂളി സ്വദേശിയായ ഗര്‍ഭിണി (21),

ജിദ്ദയില്‍ നിന്ന് വന്ന തച്ചനാട്ടുകര സ്വദേശി (38 പുരുഷന്‍)

*ഒമാന്‍-1*
കൊപ്പം മണ്ണേങ്ങോട് സ്വദേശി(47 പുരുഷന്‍)

ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 195 ആയി. നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ അഞ്ച്(ഇന്ന് സ്ഥിരീകരിച്ചത് ഉള്‍പ്പെടെ) പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും മൂന്ന്‌പേര്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment