പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങിവരാന്‍ ഇളവുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങിവരാന്‍ ഇളവുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. പരിശോധനാ സൗകര്യമില്ലാത്ത രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് പിപിഇ കിറ്റുകള്‍ മതിയെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയെന്നാണ് ലഭിക്കുന്ന വിവരം.

വിമാനകമ്പനികളോട് പിപിഇ കിറ്റ് ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. നേരത്തെ, വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ് കോവിഡ് പരിശോധന നടത്തി പ്രവാസികളെ എത്തിക്കാമെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു. പിപിഇ കിറ്റ് ധരിച്ച് യാത്രക്കാര്‍ എത്തിയാല്‍ രോഗവ്യാപനം കുറയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ചിലവും കുറവാണ്. വിമാന കമ്പനികളുടെ പ്രതികരണം നിര്‍ണായകമാണ്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment