24 മണിക്കൂറിനിടെ രാജ്യത്ത് 16000ത്തിനടത്ത് കോവിഡ് രോഗികള്‍; 465 മരണം

ന്യൂഡല്‍ഹി: ആദ്യമായി പതിനയ്യായിരം കടന്ന് കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പുതിയ കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 465 പേര്‍ മരിക്കുകയും ചെയ്തു. 1,83,022 ആക്ടീവ് രോഗികളടക്കം 4,56,183 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2,58,685 പേര്‍ രോഗവിമുക്തി നേടി. 14,476 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.

അതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തമോനാഷ് ഘോഷ് (60) കോവിഡ് ബാധിച്ചു മരിച്ചു. ആശുപത്രിയില്‍ ചികില്‍സയിലിരിക്കുമ്പോഴായിരുന്നു മരണം. മേയിലാണ് ഘോഷിന് കോവിഡ് സ്ഥിരീകരിച്ചത്. ഫാള്‍ട്ടയില്‍നിന്ന് മൂന്നു തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഘോഷ്.

ജൂണ്‍ 23 വരെ 73,52,911 സാംപിളുകളും 24 മണിക്കൂറിനിടെ 2,15,195 സാംപിളുകളും പരിശോധിച്ചുവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment