ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം രമ്യമായി പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും ധാരണയിലെത്തിയതായി കരസേന. ലേ ആസ്ഥാനമായ സേനാ കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ്ങും ചൈനയുടെ മേജര്‍ ജനറല്‍ ലിയു ലിന്നും തിങ്കളാഴ്ച നടത്തിയ 12 മണിക്കൂര്‍ മാരത്തണ്‍ ചര്‍ച്ചയിലാണിത്. ചര്‍ച്ചയിലെ തീരുമാനങ്ങളെക്കുറിച്ചു പക്ഷേ, ചൈന പ്രതികരിച്ചിട്ടില്ല.
സംഘര്‍ഷം നിലനില്‍ക്കുന്ന 4 സ്ഥലങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും നടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ കരസേന വ്യക്തമാക്കി. ഈ മാസം ആറിന് ഇരുവരും നടത്തിയ ആദ്യ ചര്‍ച്ചയിലും സമാന ധാരണ രൂപപ്പെട്ടിരുന്നു. അതു ലംഘിച്ചാണ് 15നു രാത്രി ഗല്‍വാനിലെ ചൈനീസ് അതിക്രമം
ധാരണ നടപ്പാക്കാന്‍ മേജര്‍ ജനറല്‍, ബ്രിഗേഡിയര്‍ തലങ്ങളില്‍ അതിര്‍ത്തിയില്‍ കൂടിക്കാഴ്ച നടത്തും. ഇവ നടപ്പാക്കുന്നതില്‍ ചൈനയുടെ ആത്മാര്‍ഥത ഇന്ത്യ നിരീക്ഷിക്കും. ചൈനയെ വിശ്വസിക്കാനാവില്ലെന്നും അവര്‍ ആദ്യം പിന്മാറിയ ശേഷമേ ഇന്ത്യന്‍ ഭാഗത്തെ സന്നാഹങ്ങള്‍ പിന്‍വലിക്കൂവെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു. പാംഗോങ് മലനിരകള്‍, ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സിലെ പട്രോള്‍ പോയിന്റുകളായ 15,17 എന്നിവിടങ്ങളില്‍ അതുവരെ ഇന്ത്യന്‍ സേന തുടരും. താവളങ്ങളില്‍ യുദ്ധവിമാന സന്നാഹവും നിലനിര്‍ത്തും.
Leave a Comment