നവവധുവിന്റെ മരണം; സിഐക്കും എസ്‌ഐക്കും സസ്‌പെന്‍ഷന്‍

തൃശൂര്‍: തൃശൂരില്‍ നവവധുവിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐയ്ക്കും സി.ഐയ്ക്കും സസ്‌പെന്‍ഷന്‍. നോര്‍ത്ത് സോണ്‍ ഐജിയാണ് നടപടി സ്വീകരിച്ചത്. ആറ് മാസം മുമ്പാണ് മുല്ലശേരി സ്വദേശി ശ്രുതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് ഭര്‍തൃ വീട്ടുകാരുടെ വിശദീകരണം.

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശ്രുതിയുടെ കഴുത്തില്‍ ശക്തിയായി ഞെരിച്ചതിന്റെ പാടുകളും നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളും കണ്ടെത്തി. ഇതോടെയാണ് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് വന്നത്. ബന്ധുക്കളുടെ ആരോപണത്തില്‍ വേണ്ടത്ര ഗൗരവത്തോടെ അന്വേഷണം നടത്താത്തതിനാണ് സി.ഐ പി.കെ മനോജിനെയും എസ്.ഐ കെ.ജെ ജിനേഷിനെയും സസ്‌പെന്‍ഡ് ചെയ്തത്.

ഗൗരവമേറിയ കേസ് എസ്.ഐയില്‍ നിന്ന് സി.ഐ ഏറ്റെടുക്കാത്തത് വലിയ വീഴ്ചയാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. ഇക്കാര്യത്തില്‍ തൃശൂര്‍ റൂറല്‍ എസ്.പി വിശ്വനാഥിന്റെ റിപ്പോര്‍ട്ടും അടിസ്ഥാനമാക്കിയാണ് നടപടി. ശ്രുതിയുടെ മരണം ഇപ്പോള്‍ െ്രെകംബ്രാഞ്ചാണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

FOLLOW US: pathram online

pathram:
Leave a Comment