ലോകമൊട്ടാകെയുള്ള ശസ്ത്രജ്ഞര്‍ കോവിഡിനെ പിടിച്ചുകെട്ടാനുള്ള ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതാ കോവിഡിനുള്ള ആയുര്‍വേദ മരുന്നുമായി പതഞ്ജലി രംഗത്തെത്തിയിരിക്കുന്നു. ശാസ്ത്ര ലോകത്തിന്
ഇതുവരെ ഫലപ്രദമായ മരുന്നോ വാക്‌സിനോ വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ബാബാരാംദേവിന്റെ കമ്പനി മരുന്നുണ്ടാക്കി കഴിഞ്ഞു.
കൊറോണില്‍ എന്നപേര് കോവിഡിനോട് ഏറെ സാമ്യമുണ്ടെങ്കിലും അതിന്റെ ശാസ്ത്രീയവശം അതീവ രഹസ്യമാണ്. ജൂണ്‍ 23ന് ഉച്ചയ്ക്ക് 12മണിക്ക് മരുന്ന് പുറത്തിറക്കിക്കഴിഞ്ഞു. തിങ്കളാഴ്ച വൈകീട്ടുതന്നെ പതഞ്ജലി ആയൂര്‍വേദ് ലിമിറ്റഡിന്റെ എംഡി ആചാര്യ ബാലകൃഷ്ണ ട്വിറ്ററില്‍ കോവിഡ് മരുന്നിന്റെ വരവറിയിച്ചിരുന്നു.
മൂന്നുദിവസംകൊണ്ട് 69 ശതമാനം രോഗികളും സുഖപ്പെട്ടതായി ബാബാരാംദേവ് മരുന്ന് പുറത്തിറക്കല്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു. ഒരാഴ്ചകൊണ്ട് 100ശതമാനവും രോഗവുമുക്തിനേടാമെന്നാണ് അദ്ദേഹം പറയുന്നത്. ന്യൂസ് എജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതഞ്ജലി ആയൂര്‍വേദിക്‌സും ചേര്‍ന്നാണ് മരുന്നിന്റെ നിര്‍മാണം. ഹരിദ്വാറിലെ പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും ജെയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു.
follow us: PATHRAM ONLINE LATEST NEWS
Leave a Comment