ടിക് ടോക് ചെയ്തതിന് വീട്ടുകാര്‍ വഴക്കുപറയുമെന്ന് ഭയം; രണ്ട് പെണ്‍കുട്ടികള്‍ വിഷം കഴിച്ച്, കൈകള്‍ കെട്ടി പുഴയില്‍ ചാടി

മുണ്ടക്കയത്ത് വിഷംകഴിച്ച ശേഷം പുഴിയില്‍ ചാടിയ രണ്ട് പെണ്‍കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കോരൂത്തോട്, മടുക്ക സ്വദേശികളായ പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയോടെ മണിമലയാറ്റിലെ വെള്ളനാടി ഭാഗത്താണ് സംഭവം. വിഷംകഴിച്ചശേഷം ഇരുവരും കൈകള്‍കെട്ടി വെള്ളത്തില്‍ ചാടുകയായിരുന്നു. നാട്ടുകാര്‍ ഇവരെ കരയ്‌ക്കെടുത്ത് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോേളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇരുവരും ചേര്‍ന്ന് ടിക് ടോക് ചെയ്യുവാന്‍ മൊബൈലില്‍ വീഡിയോ ചിത്രീകരിച്ചിരുന്നു. ഇതില്‍ വീട്ടുകാര്‍ വഴക്കുപറയുമെന്ന് ഭയന്ന് തിങ്കളാഴ്ച രാവിലെ ബസില്‍ മുണ്ടക്കയത്തെത്തുകയും വെള്ളനാടിയിലെത്തി ആറ്റില്‍ചാടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

FOLLOW US: pathram online

pathram:
Leave a Comment