ഇന്ത്യ ചൈന രണ്ടാമത് ചര്‍ച്ച പൂര്‍ത്തിയായി; നിയന്ത്രണരേഖയില്‍ നിന്ന് പിന്‍മാറണമെന്ന് ചൈനയോട് ഇന്ത്യ

ഡല്‍ഹി: രണ്ടാമത് ഇന്ത്യ- ചൈന ലഫ്റ്റനന്റ് ജനറല്‍ തല ചര്‍ച്ച പൂര്‍ത്തിയായി. ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ (LAC)യുടെ ചൈനീസ് ഭാഗത്തെ മോള്‍ഡോയിലെ ക്യാമ്പിലാണ് കമാന്‍ഡര്‍ തല ചര്‍ച്ച നടന്നത്. നാളെ വിദേശകാര്യമന്ത്രിമാരുടെ യോഗം നടക്കുന്നതിന് മുമ്പായിരുന്നു സേനാതലത്തിലെ ഉന്നതതല യോഗം.

മെയ് നാലിനു മുമ്പുള്ള സാഹചര്യം അതിര്‍ത്തിയില്‍ പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ചര്‍ച്ചയില്‍ ശക്തമായി ആവശ്യപ്പെട്ടു. നിയന്ത്രണരേഖയില്‍ നിന്ന് പിന്‍മാറണമെന്നും ഇന്ത്യന്‍ സൈന്യം ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബിഹാര്‍ റെജിമെന്റും ഘാതക് പ്ലറ്റൂണും

കഴിഞ്ഞയാഴ്ചത്തെ സംഘര്‍ഷത്തില്‍ ചൈനീസ് കമാന്‍ഡിംഗ് ഓഫീസറും കൊല്ലപ്പെട്ടു എന്ന് ചൈന വ്യാഴാഴ്ച നടന്ന സേനാതല ചര്‍ച്ചകളില്‍ സമ്മതിച്ചുവെന്നാണ് സൂചന. ഇതിനിടെ സിക്കിമില്‍ നടന്ന സംഘര്‍ഷത്തിന്റെ ചില സ്ഥിരീകരിക്കാത്ത ദൃശ്യങ്ങളും ഇന്ന് പുറത്തുവന്നു.

ഈ മാസം ആറിന് ആദ്യ ഇന്ത്യ- ചൈന കമാന്‍ഡര്‍ തല ചര്‍ച്ച കിഴക്കന്‍ ലഡാക്കില്‍ നടന്നിരുന്നു. അന്ന് അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറാന്‍ ഉണ്ടാക്കിയ ധാരണ ചൈന പാലിക്കാത്തതാണ് പിന്നീട് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കഴിഞ്ഞയാഴ്ച മേജര്‍ ജനറല്‍ തലത്തിലുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് ഇന്ന് കമാന്‍ഡര്‍മാര്‍ തന്നെ വീണ്ടും യോഗം ചേര്‍ന്നത്.

അതിര്‍ത്തിയില്‍ രണ്ടുലക്ഷത്തോളം സൈനികര്‍; ഗറില്ലാ യുദ്ധതന്ത്രങ്ങള്‍ പരിശീലിച്ച സൈനികരും, പോര്‍വിമാനങ്ങളുടെ കാര്യത്തിലും മുന്‍തൂക്കം ഇന്ത്യയ്ക്ക്

ചൈനയുടെ ഏതു കടന്നുകയറ്റവും നേരിടാന്‍ ഇന്നലെ സേനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്വാതന്ത്ര്യം നല്കിയിരുന്നു. ചൈനയുടെ ഏത് കടന്നുകയറ്റത്തെയും ശക്തമായി നേരിടുകയും തിരിച്ചടിക്കുകയും ചെയ്യണമെന്നായിരുന്നു കേന്ദ്രം സൈന്യത്തിന് നല്‍കിയ നിര്‍ദേശം. അതിര്‍ത്തി സംബന്ധിച്ച് ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും പ്രതിരോധമന്ത്രാലയം സൈന്യത്തിന് നിര്‍ദേശം നല്‍കി. ഇതിനു ശേഷമാണ് ഈ യോഗം നടന്നത്.

അതേസമയം നാളെ ഇന്ത്യ- റഷ്യ- ചൈന വിദേശകാര്യമന്ത്രിമാരുടെ യോഗം ചേരുമെങ്കിലും സംഘര്‍ഷം തല്ക്കാലം അജണ്ടയില്‍ ഇല്ല എന്നാണ് വിശദീകരണം. വീരമൃത്യു വരിച്ച ഇന്ത്യയുടെ ചില സൈനികരുടെ ശരീരങ്ങളില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ചൈനീസ് കമാന്‍ഡിംഗ് ഓഫീസര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ചൈന സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നടന്ന സേനാ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ചൈന ഇക്കാര്യം സമ്മതിച്ചത്.
ചൈനയ്ക്ക്‌ കനത്ത ആള്‍നാശം വരുത്തിയ തിരിച്ചടിക്കു നേതൃത്വം നല്‍കിയത് 16 ബിഹാര്‍ റെജിമെന്റിലെ സൈനികരും ‘ഘാതക് പ്ലറ്റൂണും’; തോക്കുകള്‍ ഉപയോഗിക്കാതെയുള്ള ആക്രമണം

ഇതിനിടെ സിക്കിമില്‍ മേയ് ആദ്യവാരം നടന്ന സംഘര്‍ഷത്തിന്റെ ചില ദൃശ്യങ്ങളും പുറത്തു വന്നു. അതിര്‍ത്തി ലംഘിക്കാന്‍ നോക്കിയ ചൈനീസ് സൈനികരെ ഇന്ത്യ തടയുന്ന ഈ ദൃശ്യങ്ങള്‍ക്ക് കരസേന പക്ഷേ സ്ഥിരീകരണം നല്‍കിയിട്ടില്ല

follow us: PATHRAM ONLINE

pathram:
Leave a Comment