എറണാകുളം ജില്ലയിൽ ഇന്ന് (JUNE 22) 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
• ജൂൺ 18 ന് പൂനെ-കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള ചെങ്ങമനാട് സ്വദേശിനി, ജൂൺ 16 ന് ചെന്നൈയിൽ നിന്ന് റോഡ് മാർഗം കൊച്ചിയിലെത്തിയ 23 വയസുള്ള കാക്കനാട് സ്വദേശി, ജൂൺ 1 ന് മോസ്കൊ-കണ്ണൂർ വിമാനത്തിലെത്തിയ 34 വയസുള്ള വരാപ്പുഴ സ്വദേശി, ജൂൺ 16 ലെ കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 53 വയസുള്ള കോടനാട് സ്വദേശി , ജൂൺ 12 ലെ കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള ഞാറക്കൽ സ്വദേശി, ജൂൺ 20 ലെ മസ്കറ്റ്-കൊച്ചി വിമാനത്തിലെത്തിയ 44 വയസുള്ള പിണ്ടിമന സ്വദേശി, ജൂൺ 12 ലെ ഖത്തർ-കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള അശമന്നൂർ സ്വദേശി, അതേ വിമാനത്തിലെത്തിയ 30 വയസുള്ള അശമന്നൂർ സ്വദേശിനി, ജൂൺ 12 ന് ട്രെയിനിൽ മഹാരാഷ്ട്രയിൽ നിന്നും കൊച്ചിയിലെത്തിയ 19 വയസുള്ള ഇലഞ്ഞി സ്വദേശിനി, ജൂൺ 11 ന് ഡൽഹിയിൽ നിന്നും ട്രെയിനിൽ കൊച്ചിയിലെത്തിയ 31 വയസുള്ള തട്ടേക്കാട് സ്വദേശിനി, ഇവരുടെ 1, 7 വയസുള്ള കുട്ടികൾ, ഇതേ ട്രെയിനിൽ എത്തിയ 49 വയസുള്ള തട്ടേക്കാട് സ്വദേശിനി, ജൂൺ 11 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 49 വയസുള്ള മുളവുകാട് സ്വദേശി എന്നിവർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു.
• ജില്ലയിൽ ഇന്ന് 9 പേർ രോഗമുക്തി നേടി. ജൂൺ 4 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂൺ 8 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള തുറവൂർ സ്വദേശി, ജൂൺ 12 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള കൂത്താട്ടുകുളം സ്വദേശി, ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള മഹാരാഷ്ട്ര സ്വദേശിനി, ജൂൺ 15 ന് രോഗം സ്ഥിരീകരിച്ച 25 വയസുള്ള കടവൂർ സ്വദേശി, ജൂൺ 14 ന് രോഗം സ്ഥിരീകരിച്ച 57 വയസുള്ള പുത്തൻവേലിക്കര സ്വദേശി, ജൂൺ 15 നു രോഗം സ്ഥിരീകരിച്ച 27 വയസുള്ള പുത്തൻവേലിക്കര സ്വദേശി, ജൂൺ 16 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള തൃക്കാക്കര സ്വദേശിനി, മെയ് 31 ന് രോഗം സ്ഥിരീകരിച്ച 46 വയസുള്ള കോതമംഗലം സ്വദേശി.
• ഇന്ന് 1102 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1278 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12687 ആണ്. ഇതിൽ 10503 പേർ വീടുകളിലും, 416 പേർ കോവിഡ് കെയർ സെന്ററുകളിലും 1768 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 14 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 12
പറവൂർ താലൂക്ക് ആശുപത്രി-1
സ്വകാര്യ ആശുപത്രികൾ – 1
• വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 11 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 2
അങ്കമാലി അഡ്ലക്സ്- 9
• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 173 ആണ്.
കളമശ്ശേരി മെഡിക്കൽ കോളേജ് – 62
മൂവാറ്റുപുഴ ജനറൽ ആശുപത്രി- 1
പറവൂർ താലൂക്ക് ആശുപത്രി-1
അങ്കമാലി അഡ്ലക്സ്- 74
ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
സ്വകാര്യ ആശുപത്രികൾ – 31
• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 127 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 122 ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 4 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്.
• ഇന്ന് ജില്ലയിൽ നിന്നും 113 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 198 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 14 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 189 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ഇന്ന് 327 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 98 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 365 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. കൂടാതെ സംശയ നിവാരണത്തിനായി 30 ഫോൺ വിളികൾ സർവൈലൻസ് യൂണിറ്റിലേക്കും എത്തി.
• വാർഡ് തലങ്ങളിൽ 4351 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 254 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 30 ചരക്കു ലോറികളിലെ 34 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 20 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.
follow us: PATHRAM ONLINE
Leave a Comment